"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

ഇന്ത്യൻ ടീമിലെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സമാനായ വിരേന്ദർ സെവാഗിന്റെ പ്രകടനങ്ങൾ ഇന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾകളെ ഹരം കൊള്ളിക്കുന്നതാണ്. എന്നാൽ തന്റെ ആ വീറും വാശിയും കഴിവും എല്ലാം തന്നെ സെവാഗ് തന്റെ മകനിലേക്കും പകർന്ന് നൽകിയിരിക്കുകയാണ്. കൂച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ ആര്യവീർ ഡബിൾ സെഞ്ച്വറി നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.

മേഘാലയയ്ക്കെതിരെ ഡൽഹിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ആര്യവീർ എതിരാളികൾക്ക് മോശമായ സമയമാണ് നൽകിയത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ 229 പന്തിൽ 34 ഫോറും 2 സിക്സറുകളുമടക്കം പുറത്താകാതെ 297 റൺസ് നേടിയിട്ടുണ്ട്. കൂടാതെ ആര്യവീറിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത അർണവ് ബുഗ സെഞ്ച്വറിയും നേടി. 114 റൺസാണ് അർണവ് ബുഗ നേടിയത്.

മകന്റെ തകർപ്പൻ പ്രകടനം കണ്ട മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് സോഷ്യൽ മീഡിയ വഴി ആര്യവീറിനുള്ള അഭിനന്ദന കുറിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

വീരേന്ദർ സെവാഗ് കുറിച്ചത് ഇങ്ങനെ:

“ആര്യവീർ, നീ നന്നായി കളിച്ചു, വെറും 23 റൺസിനാണ് നിനക്ക് ഫെരാരി നഷ്ടമായത്. എന്തിരുന്നാലും നീ നന്നായി ചെയ്തു. നിന്റെ ഉള്ളിലുള്ള തീ അണയാതെ സൂക്ഷിക്കുക. നിന്റെ അച്ഛൻ നേടിയ സെഞ്ചുറികളും, ഡബിൾ സെഞ്ചുറികളും, ട്രിപ്പിൾ സെഞ്ചുറികളും നിനക്ക് തകർക്കാൻ സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു” വീരേന്ദർ സെവാഗ് പറഞ്ഞു.

Read more