ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി തൻ്റെ അഭിപ്രായം പറഞ്ഞു. പരമ്പരയിലെ അവസാന ഗെയിം നാളെ അവസാനിച്ചതിന് ശേഷം റെഡ്-ബോൾ ഫോർമാറ്റിൽ നിന്ന് രോഹിത് പിന്മാറുമെന്ന് തനിക്ക് തോന്നുന്നു എന്നാണ് ശാസ്ത്രി പറഞ്ഞത്.
പരമ്പരയിലെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്നായി 31 റൺസ് മാത്രമാണ് 37 കാരനായ രോഹിത് നേടിയത്. തൻ്റെ അവസാന 15 ഇന്നിംഗ്‌സുകളിൽ 10.93 ശരാശരിയിൽ 165 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. രവി ശാസ്ത്രി ഐസിസി യോഗത്തിൽ പറഞ്ഞത് ഇങ്ങനെ :
“അവൻ തൻ്റെ കരിയറിൽ ഒരു കോൾ എടുക്കും, പക്ഷേ ഞാൻ ഒട്ടും ഞെട്ടില്ല (ശർമ്മ വിരമിച്ചാൽ) കാരണം അവൻ ചെറുപ്പമല്ല. ഒരുപാട് യുവതാരങ്ങളുണ്ട്, 2024-ൽ 40-ന് മുകളിൽ ശരാശരിയുള്ള, അവസരം അധികം കിട്ടാത്ത , മികച്ച നിലവാരമുള്ള കളിക്കാരനായ ശുഭ്മാൻ ഗില്ലുണ്ട്. അതുകൊണ്ട് രോഹിത് വിരമിച്ചാൽ ഞെട്ടേണ്ട. പക്ഷേ ഇത് അവൻ്റെ കോളാണ്.”
“ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് യോഗ്യത നേടിയെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. അത് നേടാത്തപക്ഷം രോഹിത് വിരമിക്കണം. നല്ല രീതിയിൽ തന്നെ വിരമിക്കാനുള്ള എല്ലാം അവൻ നേടിയിട്ടുണ്ട്.” മുൻ താരം പറഞ്ഞു.
അതേസമയം നാളെ ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിൽ രോഹിത് കളിക്കുമോ എന്നുള്ള കാര്യം സംശയമാണ്.