യുസ്വേന്ദ്ര ചഹൽ 60 കോടി രൂപ ധനശ്രീയ്ക്ക് കൈമാറണം; വിവാഹമോചനം ഉടൻ

ഇന്ത്യൻ ക്രിക്കറ്റർ യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും ദാമ്പത്യം വേർപിരിയുന്നു എന്ന വാർത്തകൾ കുറച്ച് മാസങ്ങളായി ആരാധകർക്കിടയിൽ ചൂടേറിയ ചർച്ച വിഷയമായിരുന്നു. പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ഉടൻ തന്നെ ഇരുവരുടെയും വിവാഹ മോചന നടപടികൾ പൂർത്തിയാകും. ഈയിടെ സോഷ്യൽ മീഡിയയിൽ ഇവർ പരസ്പരം അൺഫോളോ ചെയ്യുകയും ഒന്നിച്ചുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ധനശ്രീയ്‌ക്കൊപ്പമുള്ള തൻ്റെ എല്ലാ ചിത്രങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരം ഡിലീറ്റ് ചെയ്തപ്പോൾ ധനശ്രീ യുസ്‌വേന്ദ്രയെ അൺഫോളോ ചെയ്തെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോകളൊന്നും ഡിലീറ്റ് ചെയ്തില്ല. അതിനു ശേഷം ഇരുവരും വേർപിരിയൽ സംഭവത്തിലുള്ള മറുപടി പോസ്റ്റുകളുമായി ഇൻസ്റ്റാഗ്രാമിൽ കുറിപ്പുകൾ പങ്ക് വെച്ചിരുന്നു.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ചഹൽ വിവാഹമോചന കരാറിന്റെ ഭാഗമായി 60 കോടി രൂപയോളം ധനശ്രീക്ക് കൈമാറണം. ഉടൻ തന്നെ വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാകും.

നാളുകൾ ഏറെയായി ചഹൽ ഇന്ത്യൻ ടീമിനോടൊപ്പം ഭാഗമല്ല. കഴിഞ്ഞ വർഷം നടന്ന ടി 20 ലോകകപ്പിൽ ടീമിനോടൊപ്പം ചഹൽ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ 18 കോടി രൂപയ്ക്കാണ് ചാഹലിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.

Read more