'മര്യാദ കാണിക്കേടാ'; കളിക്കളത്തിൽ വിനീഷ്യസ്, ജൂഡ് ബെല്ലിങ്‌ഹാം തമ്മിൽ വാക്കുതർക്കം; സംഭവം ഇങ്ങനെ

നിലവിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് നടത്തുന്നത്. ലാലിഗയിൽ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അവർ പരാജയപ്പെടുത്തിയിരുന്നു. റയലിന് വേണ്ടി വിനീഷ്യസ്, എംബിപ്പേ എന്നിവർ നേടിയ ഗോളുകളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പക്ഷെ ആരാധകരെ നിരാശരാക്കിയ സംഭവം കളിക്കളത്തിൽ ഉടലെടുത്തു.

സൂപ്പർ താരങ്ങളായ വിനീഷ്യസ്, ജൂഡ് ബെല്ലിങ്‌ഹാം എന്നിവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. മുന്നേറ്റം നടത്തുന്ന സമയത്ത് വിനി ബില്ലിങ്‌ഹാമിന്‌ പാസ് നൽകാതെ ഒറ്റയ്ക്ക് ഒരു ഷോട്ട് അടിച്ച് അത് പാഴാക്കിയിരുന്നു. ഇത് ബില്ലിങ്‌ഹാമിന് പിടിച്ചില്ല. അദ്ദേഹം വിനിയോട് ആ സമയത്ത് വളരെയധികം ദേഷ്യപ്പെടുകയും ചെയ്തു. മത്സര ശേഷം ഈ സംഭവത്തെ കുറിച്ച് പരിശീലകനായ കാർലോ അഞ്ചലോട്ടി സംസാരിച്ചു.

കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

“നിങ്ങൾ പറഞ്ഞ ഈ സംഭവം ഞാൻ കണ്ടിട്ടില്ല. അത് എനിക്ക് ഒന്ന് പരിശോധിക്കേണ്ടതുണ്ട്. ഇനി ബെല്ലിങ്ങ്ഹാം അങ്ങനെ പ്രതികരിച്ചിട്ടുണ്ടെങ്കിൽ, അതിനുള്ള ബോൾസ് അവനുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്. മത്സരശേഷം ഞങ്ങളെല്ലാവരും പരസ്പരം സംസാരിക്കുകയും തമാശകൾ പറയുകയും ചെയ്തവരാണ്. ടീമിനകത്ത് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. മത്സരത്തിന്റെ അവസാനം വരെ പോരാടുക എന്നുള്ളത് മാത്രമാണ് ഞങ്ങളുടെ മുന്നിൽ ഉള്ളത്. ഞങ്ങൾക്ക് കൂടുതൽ മികച്ച രൂപത്തിൽ കളിക്കാമായിരുന്നു. എന്നിരുന്നാലും പ്രധാനപ്പെട്ട മൂന്ന് പോയിന്റുകൾ നേടാൻ ഞങ്ങൾക്ക് സാധിച്ചു ” കാർലോ അഞ്ചലോട്ടി പറഞ്ഞു.

Read more

എന്തായാലും ടീമിനകത്ത് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് പരിശീലകൻ അഭിപ്രായപ്പെടുന്നത്. കളിക്കളം വിട്ടാൽ താരങ്ങൾ അതിലെ പ്രശ്നങ്ങൾ അവിടെ വെച്ച് തന്നെ തീർത്തിട്ടേ പുറത്ത് വരാറുള്ളൂ, എന്നാണ് പരിശീലകൻ പറയുന്നത്.