ഐഎസ്എൽ ആയാലും ഡ്യൂറൻഡ് കപ്പ് ആയാലും അവസാന നിമിഷം പടിക്കൽ കൊണ്ട് കലം ഉടയ്ക്കുന്നതിൽ മിടുക്കന്മാരാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റുകൊണ്ട് ടൂർണമെന്റിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഇതോടെ ക്വാട്ടർ ഫൈനലിൽ നിന്നും താരങ്ങൾ സെമി കാണാതെ ഈ വർഷത്തെ മത്സരം അവസാനിപ്പിച്ചു.
ബംഗളുരുവിന് വേണ്ടി ജോർജി പെറെറ ഡയസ് ആയിരുന്നു ഗോൾ നേടി ടീമിനെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ ഉടനീളം ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾക്ക് ഒരുപാട് ശ്രമിച്ചെങ്കിലും എക്സ്ട്രാ ടൈമിൽ പെറെറ ഗോൾ നേടുകയായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ രഹിത നിലയിൽ ആയിരുന്നു നിർത്തിയത്. ആരാധകർക്ക് വീണ്ടും നിരാശ നൽകി ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മത്സരമായി ഇതും കാണാം.
Read more
ഇതോടെ ടൂർണമെന്റിന്റെ അടുത്ത ഘട്ടമായ സെമി ഫൈനലിലേക്ക് പ്രവേശനം ലഭിച്ചിരുക്കുകയാണ് ബെംഗളൂരു എഫ്‌സിക്ക്. സെമിയിലെ അവരുടെ എതിരാളികൾ ശക്തരായ മൊഹ്ന് ബഗാൻ സൂപ്പ്ർ ഗെയ്ൻറ്സ് ആണ്. നിലവിലെ കപ്പ് ജേതാക്കളും ഇവരാണ്.