ക്രിസ്റ്റ്യാനോ റൊണാൾഡോയും സിനദിൻ സിദാനും വീണ്ടും ഒന്നിക്കുന്നു; അൽ-നാസറിൽ ലൂയിസ് കാസ്ട്രോയ്ക്ക് പകരക്കാരനായി ഇതിഹാസത്തെ ശുപാർശ ചെയ്തതായി റിപ്പോർട്ട്

കഴിഞ്ഞ സീസണിൽ സൗദി പ്രോ ലീഗ് കിരീടം 14 പോയിൻ്റിൻ്റെ വ്യത്യാസത്തിൽ അൽ-ഹിലാലിനോട് തോറ്റതിന് ശേഷം, അൽ-നാസർ ക്ലബ്ബിൽ കാര്യങ്ങൾ ഇളക്കിമറിക്കുകയും ഇത്തവണ ബ്ലൂ വേവ്‌സിൻ്റെ ആധിപത്യം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, 2024-25 കാമ്പെയ്‌നിൻ്റെ തുടക്കത്തിൽ തന്നെ, സൗദി സൂപ്പർ കപ്പിൻ്റെ ഫൈനലിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരോട് അവർ 4-1 എന്ന തകർപ്പൻ തോൽവി ഏറ്റുവാങ്ങി.

പോർച്ചുഗീസ് മാനേജർ ലൂയിസ് കാസ്ട്രോയുടെ പ്രകടനത്തിൽ അൽ – നാസർ തൃപ്തറായിരുന്നില്ല. അതുകൊണ്ട് തന്നെ ഉടൻ ക്ലബ് അദ്ദേഹത്തെ പിരിച്ചുവിട്ടു. ക്ലബ്ബിൻ്റെ കായിക ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന റൊണാൾഡോ, സൗദി അറേബ്യയിലെ തൻ്റെ മുൻ റയൽ മാഡ്രിഡ് ബോസുമായി വീണ്ടും ഒന്നിക്കാൻ നോക്കുന്നതായി റിപോർട്ടുകൾ പുറത്ത് വരുന്നു. ഫ്രാൻസ് ഇതിഹാസം സിനദീൻ സിദാനെ റൊണാൾഡോ ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്.

ഇതാദ്യമായല്ല ഫ്രഞ്ചുകാരൻ സൗദി അറേബ്യയിലേക്ക് മാറുന്നതായി റിപ്പോർട്ട് വരുന്നത്. കഴിഞ്ഞ വർഷം, അൽ-ഇത്തിഹാദ് നുനോ എസ്പിരിറ്റോ സാൻ്റോയുമായി വേർപിരിഞ്ഞതിന് ശേഷം, കരീം ബെൻസെമയുടെ പക്ഷം 52-കാരനെ കൊണ്ടുവരാൻ ശ്രമിച്ചു, എന്നാൽ, ഒരു നീക്കം അന്ന് നടന്നില്ല.

2024-25 സൗദി പ്രോ ലീഗ് കാമ്പെയ്‌നിലെ ആദ്യ വിജയം റൊണാൾഡോയും കൂട്ടരും ചൊവ്വാഴ്ച രേഖപ്പെടുത്തി, അവർ അൽ-ഫീഹയെ 4-1 ന് അൽ നാസർ തോൽപ്പിച്ചു. സെപ്തംബർ 13-ന് അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഒരു ലീഗ് പോരാട്ടത്തിൽ അവർ അടുത്തതായി അൽ-അഹ്ലിയെ നേരിടും, കാസ്ട്രോ തൽക്കാലം ഡഗൗട്ടിൽ തുടരും.