കണ്ട് പഠിക്കണം അര്ജന്റീനയിലെയും പോർച്ചുഗലിലെയും ആരാധകരെ, ബ്രസീലുകാർ നെയ്മറിന്റെ പതനം ആഗ്രഹിക്കുന്നു; തുറന്നടിച്ച് സൂപ്പർ താരം

നെയ്മറുടെ കാല് ഒടിയാനാണ് ബ്രസീല്‍ ആരാധകര്‍ ആഗ്രഹിക്കുന്നതെന്ന് കുറ്റപ്പെടുത്തി മുന്നേറ്റനിര താരം റാഫിഞ്ഞ. മെസിയെ അര്ജന്റീന ദൈവമായി കാണുന്നവർ ആണെന്നും റൊണാൾഡോ പോർച്ചുഗലിന് രാജവ് ആണെന്നും എന്നാൽ ബ്രസീലുകാർ നെയ്മറുടെ പതനം ആണ് ആഗ്രഹിക്കുന്നതെന്നും ബ്രസീലിയൻ താരം പറഞ്ഞു.

സെര്‍ബിയക്കെതിരായ കളിയില്‍ പരിക്കേറ്റ നെയ്മര്‍ക്കെതിരെ ഉയര്‍ന്ന ബ്രസീല്‍ ആരാധകരുടെ പ്രതികരണങ്ങള്‍ ചൂണ്ടിയാണ് റാഫിഞ്ഞയുടെ വാക്കുകള്‍. നെയ്മർ കളിക്കളത്തിൽ വീണപ്പോഴും അയാൾക്ക് പരിക്കേറ്റപ്പോഴും ബ്രസീലിയൻ ആരാധകരിൽ ഒരു വിഭാഗം ആഘോഷിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.

“നെയുടെ കരിയറിലെ ഏറ്റവും വലിയ തെറ്റ് ബ്രസീലിൽ ജനിച്ചതാണ്, ഈ രാജ്യം അദ്ദേഹത്തിന്റെ കഴിവുകൾ അർഹിക്കുന്നില്ല .” റാഫിഞ്ഞ കുറിച്ച്.

Read more

ബ്രസീലിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് നെയ്മർ എടുത്ത നിലപാടാണ് ഒരു വീഭാഗത്തെ ചൊടിപ്പിച്ചത്.