നിരാശപ്പെടുത്തി അർജന്റീന, സന്തോഷിപ്പിച്ച് ബ്രസീൽ; ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നടക്കുന്നത് അപ്രതീക്ഷിത സംഭവവികാസങ്ങൾ

ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ വെനിസ്വേലയോട് സമനില വഴങ്ങി അർജന്റീന. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. മത്സര ശേഷം സ്റ്റേഡിയത്തിനെ കുറിച്ച് ഒരുപാട് പരാതികൾ ലഭിച്ചിരുന്നു. വെള്ളവും ചെളിയും നിറഞ്ഞ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. അത് കൊണ്ട് ഇരു ടീമുകൾക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. വെനിസ്വേലയുടെ മൈതാനത്ത് വെച്ച് നടന്ന ഈ മത്സരം തുടങ്ങാൻ വൈകുകയും ചെയ്തിരുന്നു.

അർജന്റീനയ്ക്ക് വേണ്ടി പതിമൂന്നാം മിനിറ്റിൽ ഓട്ടമെന്റിയിലൂടെ ലീഡ് നേടിയെങ്കിലും 65ആം മിനുട്ടിൽ റോണ്ടോൺ വെനിസ്വേലക്ക് സമനില ഗോൾ നേടിക്കൊടുക്കുകയായിരുന്നു. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയിരുന്നത്. ലയണൽ മെസിയുടെ പങ്കാളിത്തം ഉണ്ടായിട്ടും ടീമിന് വിജയിക്കാൻ സാധിക്കാത്തതിൽ നിരാശരാണ് ആരാധകർക്ക്. അവസാനമായി കളിച്ച രണ്ട് മത്സരങ്ങളും അവർ പരാജയപ്പെട്ടിരുന്നു.

അതേ സമയം ബ്രസീൽ ആരാധകർ സന്തോഷത്തിലാണ്. ചിലിക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അവർ വിജയിച്ചിട്ടുണ്ട്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വർഗാസിലൂടെ ചിലി ലീഡ് നേടിയിരുന്നു. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് ഇഗോർ ജീസസ് ബ്രസീലിന് വണ്ടി തിരിച്ച് അടിച്ചു.

മത്സരത്തിന്റെ അവസാന നിമിഷം ആയപ്പോൾ ലൂയിസ് ഹെൻറിക്കെ ബ്രസീലിന് വിജയം നേടിക്കൊടുത്തു. ഇതോടെ ലോകകപ്പ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ബ്രസീൽ മുന്നേറി.

Read more