ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടുമ്പോൾ ഏഷ്യൻ ഗെയിംസിൽ കളിക്കുന്ന സുനിൽ ഛേത്രിയുടെ അസാന്നിധ്യം ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിക്കില്ലെന്ന് ബെംഗളൂരു എഫ്‌സി ഹെഡ് കോച്ച് സൈമൺ ഗ്രേസൺ ഇന്നലെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ബാംഗ്ലൂർ എഫ്.സിയെ നേരിടുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസൺ മത്സരങ്ങൾക്ക് തിരിതെളിയും.
കഴിഞ്ഞ സീസണിൽ ഐഎസ്‌എൽ കപ്പിന്റെ ഫൈനലിലെത്തിയ ബാംഗ്ലൂർ , ഒരു പടി കൂടി മെച്ചപ്പെട്ട് ചരിത്രത്തിൽ രണ്ടാം തവണയും കിരീടം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു എഫ്‌സി അവരുടെ പ്രീ-സീസൺ തയ്യാറെടുപ്പുകൾ ഓഗസ്റ്റ് മാസത്തിൽ ആരംഭിച്ചു, അതേസമയം അവരുടെ റിസർവ് ടീം അടുത്തിടെ സമാപിച്ച ഡ്യൂറൻഡ് കപ്പ് 2023 ൽ പ്രശംസനീയമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ എഫ് സി മത്സരം വിവാദങ്ങൾ നിറഞ്ഞത് ആയിരുന്നു. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പക വീട്ടാൻ കാത്തിരിക്കുക ആണ്. എന്നാൽ ബാംഗ്ലൂർ സെറ്റ് ആണെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ബാംഗ്ലൂർ പരിശീലകൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
“ഞങ്ങളുടെ ടീമിനെ നോക്കുമ്പോൾ, സുനിൽ ദേശീയ ടീമിനായി കളിക്കുകയാണ്. ഞങ്ങളുടെ ചില താരങ്ങൾ ദേശിയ ടീമിനായി കളിക്കുന്നുണ്ട്. സുനിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിച്ചു, സുനിൽ ഏഷ്യൻ ഗെയിംസിലേക്ക് പോയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നിരുന്നാലും, ഞങ്ങൾക്ക് മികച്ച സ്‌ക്വാഡ് ലഭിച്ചു. സുനിൽ ഇല്ലെങ്കിലും ജയിക്കാനുള്ള ടീം ഞങ്ങൾക്ക് ഉണ്ട്. കളത്തിൽ ഇറങ്ങുന്ന എല്ലാവരും ബാംഗ്ലൂരിനെ ജയിപ്പിക്കാൻ ശ്രമിക്കും.”ബാംഗ്ലൂർ പരിശീലകൻ പറഞ്ഞു.
അതേസമയം മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡാവെൻ ഈ സീസണിലെ പ്രതീക്ഷകളെ കുറിച്ച് പങ്കുവെച്ചു. ആദ്യ മത്സരം എപ്പോഴും പ്രധാനമാണ്. അത് കഠിനമാണ്. കാരണം എതിർ ടീം എങ്ങനെയാണ് കളിക്കുകയെന്ന് നമുക്കറിയില്ല. സാധാരണയായി സമാന പരിശീലകൻ തന്നെയാണ് ഉണ്ടാകാറ്. അത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ നന്നായി തയ്യാറെടുക്കും. ഞാൻ രണ്ടോ മൂന്നോ ആഴ്ച മുൻപ് മുതൽ എല്ലാ കളിക്കാരും ചേർന്ന് നന്നായി പരിശീലിക്കാറുണ്ട്. എന്നാൽ ഇത്തവണ ചില കളിക്കാർ ദേശീയ ടീമിനായി പോയിരിക്കുന്നതിനാൽ അത് നടന്നില്ല. ചില പരിക്കേറ്റ താരങ്ങളുമുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ ഞങ്ങൾ ദുബായിയിൽ ആയിരുന്നു. അവിടെ ഞങ്ങൾ നന്നായി തയ്യാറെടുത്തു. ടീം തയ്യാറാണ്- ഡാവെൻ പറഞ്ഞു.
Read more
വിവാദപരമായ അവസാനിച്ച കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഒൻപതാം സീസണിലെ അവസാന മത്സരത്തെക്കുറിച്ചും ഫ്രാങ്ക് ഡാവെൻ ടീമിന്റെ നിലപാട് വ്യതമാക്കി. ‘കഴിഞ്ഞ സീസണിൽ കഴിഞ്ഞതെല്ലാം അവിടെക്കഴിഞ്ഞു. ഇപ്പോൾ നമ്മൾ പുതിയ സീസൺ ആരംഭിക്കുകയാണ്. പുതിയ മത്സരങ്ങൾ. ഞങ്ങൾ പൂജ്യത്തിൽ നിന്നാണ് ആരംഭിക്കുന്നത്.