സിറ്റിയുടെ യുവതാരത്തെ റാഞ്ചി ബാഴ്സിലോണ; സ്പാനിഷ് ഫോര്‍വേഡിനെ സ്വന്തമാക്കിയത് 469 കോടിയ്ക്ക്!

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചൂടന്‍ യുവതാരങ്ങളില്‍ ഒരാളായ ഫെറന്‍ ടോറസിനെ ബാഴ്സിലോണ റാഞ്ചി. 469 കോടി രൂപയ്ക്കാണ് സ്പാനിഷ് മുന്നേറ്റതാരത്തെ ബാഴ്സിലോണ നേടിയത്. താരത്തിനായി ബാഴ്സിലോണ 10 ദശലക്ഷം യൂറോ കൂടി അധികമായി നല്‍കും. കടുത്ത സാമ്പത്തീക പ്രതിസന്ധിയ്ക്ക് ഇടയിലാണ് ബാഴ്സിലോണ യുവതാരത്തെ സ്വന്തമാക്കിയത്.

ബാഴ്സിലോണ ഈ സീസണില്‍ പുതിയതായി കൊണ്ടുവന്ന സെര്‍ജി അഗ്യൂറോ കളി നിര്‍ത്തിയ സാഹചര്യത്തിലാണ് ടോറിസിനെ വന്‍ സാമ്പത്തീക് ബാദ്ധ്യതയിലും ബാഴ്സിലോണ സ്വന്തമാക്കിയത്. 23 ദശലക്ഷം യുറോയ്ക്ക് കഴിഞ്ഞ ആഗസ്റ്റില്‍ അഞ്ചുവര്‍ഷ കരാറിലായിരുന്നു സിറ്റി ടോറസിനെ സിറ്റി സൈന്‍ ചെയ്തത്.

Ferran Torres: Barcelona in transfer talks with Manchester City - AS.com

മുന്‍ വലന്‍സിയ താരമായ ടോറസ് ഈ സീസണില്‍ ഇതുവരെ 43 കളി സിറ്റിയ്ക്കായി ഇറങ്ങുകയും 16 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. സപെയിന്‍ ദേശീയ ടീമിനായും 12 ഗോളുകള്‍ താരം നേടിയിരുന്നു.

Manchester City forward Ferran Torres is ready for surprise Barcelona  switch - Paper Round - Eurosport

ലിയോണേല്‍ മെസ്സിയെ പിഎസിജിയ്ക്ക് വിട്ടതിന് പിന്നാലെ ബാഴ്സിലോണ ലാലിഗയില്‍ വന്‍ തിരിച്ചടിയാണ് നേരിടുന്നത്. ഈ സീസണില്‍ മോശം പ്രകടനം നടത്തുന്ന ടീം പട്ടികയില്‍ ഏഴാമതാണ്.

Read more

ടീമിന്റെ മോശം പ്രകടനത്തില്‍ പരിശീലകന്‍ റൊണാള്‍ഡ് കോമാനെ പുറത്താക്കി പകരം പഴയ താരം സാവി ഹെര്‍ണാണ്ടസിന് പരിശീലക ചുമതല നല്‍കിയിരുന്നു. 1.35 ബില്യണ്‍ ഡോളറാണ് ബാഴ്സിലോണയുടെ കടം. പുതിയനീക്കവും ബാഴ്സിലോണയ്ക്ക് വലിയ സാമ്പത്തീക ബാദ്ധ്യതയാണ് നല്‍കുന്നത്.