ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീമാണ് ബാഴ്‌സിലോണ. ഈ വർഷം തുടക്കത്തിൽ തന്നെ സ്പാനിഷ് സൂപ്പർ കപ്പിൽ കരുത്തരായ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി കപ്പ് ജേതാക്കളായിരുന്നു. ഇപ്പോഴിതാ ലാലീഗയിലും തങ്ങളുടെ വിജയ കുതിപ്പ് തുടർന്നിരിക്കുകയാണ് ബാഴ്‌സിലോണ.
ഇന്ന് നടന്ന മത്സരത്തിൽ റയോ വല്ലേക്കാനോയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ചിരിക്കുകയാണ് ബാഴ്‌സിലോണ. കളിയുടെ 28 ആം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോളിലൂടെയാണ് ബാഴ്‌സിലോണ വിജയം കണ്ടെത്തിയത്.
മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് ബാഴ്‌സിലോണ തന്നെയായിരുന്നു. 60 ശതമാനം പൊസഷനും അവരുടെ കൈയിലായിരുന്നു. ലാലിഗയിൽ 51 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാഴ്‌സയും രണ്ടാം സ്ഥാനത്ത് അതേ പോയിന്റുകളുമായി റയൽ മാഡ്രിഡുമാണ് നിൽക്കുന്നത്. മൂന്നാം സ്ഥാനത്ത് 50 പോയിന്റുകളുമായി അത്ലറ്റികോ മാഡ്രിഡും.