അർഹിച്ച തോൽവിയാണ്, ശക്തമായി തിരിച്ചുവരും

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനെ ഞെട്ടിച്ച് വിയ്യാറയല്‍. തങ്ങളുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് വിയ്യാറയല്‍ ബയോണിനെ വീഴ്ത്തിയത്.

എട്ടാം മിനിറ്റില്‍ അര്‍നൗട്ട് ഡാന്യുമ നേടിയ ഗോളാണ് വിയ്യാറയലിന് അട്ടിമറി ജയം സമ്മാനിച്ചത്. മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തി കളിക്കാന്‍ ബയേണിന് കഴിഞ്ഞെങ്കിലും ഗോള്‍ വല കുലുക്കാനായില്ല.  22 ഷോട്ടുകള്‍ കളിയില്‍ ബയേണില്‍ നിന്ന് വന്നപ്പോള്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിയത് നാല് ഷോട്ടുകളും.

ഏതായാലും ഈ തോൽവി തങ്ങൾ അർഹിച്ചതാണെന്ന് പറയുകയാണ് ബയേൺ പരിശീലകൻ നഗെൽസ്മാൻ പറഞ്ഞു. പരിശീലകന്റെ വാക്കുകൾ ഇങ്ങനെ ” ഈ തോൽവി ഞങ്ങൾ അർഹിച്ചതാണ് . ആദ്യ പകുതിയിൽ ഞങ്ങളുടെ പ്രതിരോധത്തിന് മൂർച്ച കുറവായിരുന്നു. രണ്ടാം പകുതിയിൽ പൂർണമായ നിയന്ത്രണം ഇല്ലായിരുന്നു. ഭാഗ്യത്തിനാണ് ഒരു ഗോളിൽ ഒതുക്കിയത്”. പരിശീലകൻ പറഞ്ഞു.

Read more

സൂപ്പർതാരമായ ന്യൂയറും തോൽവിയിൽ അമർഷം രേഖപെടുത്തി ” ഒരു ഗോളിനാണ് പരാജയപെട്ടിരിക്കുന്നത്. ഈ തോൽവി ഇതിൽ കൂടുതൽ മോശമാകുമായിരുന്നു. അടുത്ത പാദത്തിൽ തിരിച്ചുവരും ” താരം ആന്മവിശ്വാസത്തോടെ പറഞ്ഞു.