ബ്ലാക്ക് ആഴ്സണൽ: ലണ്ടൻ ഫുട്ബോൾ ക്ലബും ബ്ലാക്ക് ബ്രിട്ടീഷ് സംസ്കാരവും

ഇംഗ്ലീഷുകാരുടെ ഫുട്ബോൾ സംസ്കാരത്തിൽ സവിശേഷ സ്ഥാനമുള്ള ക്ലബ് ആണ് ആഴ്സണൽ. ബ്ലാക്ക് ബ്രിട്ടീഷ് സംസ്കാരവും ഐഡൻ്റിറ്റിയുമായി ആഴ്സണൽ ഫുട്ബോൾ ക്ലബ്ബിന് പ്രത്യേകമായ ബന്ധമുണ്ട്. ബ്ലാക്ക് ലണ്ടൻ്റെയും ബ്ലാക്ക് ബ്രിട്ടീഷ് ഐഡൻ്റിറ്റിയുടെയും കേന്ദ്രഭാഗമായി ആഴ്സണൽ ക്ലബ്ബിനെ കണക്കാക്കപ്പെടുന്നു. മികച്ച ബ്ലാക്ക് കളിക്കാരെ അണിനിരത്തിയ ചരിത്രമുള്ള ക്ലബ് അവരുടെ ആരാധകരിലും ഈ ബഹുസ്വരത നിലനിർത്തുന്നുണ്ട്. കറുത്തവർഗ്ഗക്കാരായ പിന്തുണക്കാർ കൂടുതലായി കാണുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു ഇടത്തിന്റെ പേര് കൂടിയാണ് ഇന്ന് ആഴ്സണൽ.

ഡോ. ക്ലൈവ് ചിജോക്കെ നോങ്ക

2024 ആഗസ്റ്റിൽ യൂണിവേഴ്‌സിറ്റി പ്രൊഫസറും ഗ്രന്ഥകാരനുമായ ക്ലൈവ് ചിജോക്കെ നോങ്കയും, മാത്യു ഹാർലിയും ചേർന്ന് ”ബ്ലാക്ക് ആഴ്സണൽ” എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധികരിച്ചിട്ടുണ്ട്. ആഴ്സണൽ ഫുട്ബോൾ ക്ലബ് അവരുടെ കറുത്തവർഗ്ഗക്കാരുടെ ആരാധകവൃന്ദത്തെ ഏകീകരിക്കുകയും കറുത്ത സംസ്ക്കാരം സ്വീകരിക്കുകയും ചെയ്തതെങ്ങനെയെന്ന് അന്വേഷണം നടത്തുന്ന ലോകമെമ്പാടുമുള്ള സാക്ഷ്യപത്രങ്ങൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഒരു ബ്രിട്ടീഷ്-നൈജീരിയൻ എന്ന നിലയിൽ, ആഴ്സണൽ എങ്ങനെയാണ് “ആഫ്രിക്കയ്ക്കുള്ള കിറ്റ്” ആയി ഉയർന്നുവരുന്നതെന്ന് ക്ലൈവ് പുസ്തകത്തിൽ പങ്കുവെക്കുന്നു. ‘ബ്ലാക്ക് ആഴ്സണൽ: ക്ലബ്, കൾച്ചർ, ഐഡൻ്റിറ്റി’ എന്ന് പൂർണ നാമമുള്ള പുസ്തകം മുൻ കളിക്കാരിൽ നിന്നും പ്രമുഖ ആരാധകരിൽ നിന്നും സിനിമ, ടെലിവിഷൻ, സോഷ്യോളജി, ഭൂമിശാസ്ത്രം, സാംസ്കാരിക പഠനങ്ങൾ എന്നിവയുടെ ഒപ്റ്റിക്സിലൂടെയുള്ള നിരവധി കാഴ്ചപ്പാടുകൾ വിവരിക്കുന്നു.

ഒരു ക്ലബ് എന്ന നിലയിലും ഒരു സംസ്കാരമെന്ന നിലയിലും ആഴ്സണലിനെ മൾട്ടി കൾച്ചറൽ ലണ്ടൻ്റെയും ബ്ലാക്ക് ബ്രിട്ടീഷ് ഐഡൻ്റിറ്റിയുടെയും വികാസത്തിന് കേന്ദ്രീകരിച്ചിരിക്കുന്ന രീതികളെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നു. ‘ബ്ലാക്ക് ആഴ്സണൽ’ ആഴ്സണലിൻ്റെയും കറുത്ത സംസ്കാരത്തിൻ്റെയും ഒരു ആഘോഷം എന്നതിലുപരി ഒരു അന്വേഷണമാണ്. ബ്ലാക്ക് ഐഡൻ്റിറ്റിയുമായി ആഴ്സണലിന് ഒരു മാതൃകാ ബന്ധമുണ്ടെന്ന് അത് അവകാശപ്പെടുന്നില്ല, കൂടാതെ ബ്ലാക്ക് ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട ആഴ്സണൽ ഫുട്ബോൾ ക്ലബ് കളിക്കാരുടെയോ ആരാധകരുടെയോ എല്ലാ കാര്യങ്ങളുടെയും ഒരു സമ്പൂർണ പട്ടികയുമില്ല. പകരം, സങ്കീർണ്ണമായ ഒരു സാംസ്കാരിക അനുഭവത്തിൻ്റെ വ്യാപ്തിയെ പ്രതിനിധാനം ചെയ്യാനും പ്രതിഫലിപ്പിക്കാനുമുള്ള ശ്രമമാണ് ‘ബ്ലാക്ക് ആഴ്സണൽ’.

Saka voted England's player of the year again | Reuters

ബുക്കയോ സാക്ക

1992-ൽ പ്രീമിയർ ലീഗിൻ്റെ വാണിജ്യവൽക്കരണത്തിന് ശേഷം ഫുട്‌ബോളിലെ ആദ്യത്തെ യഥാർത്ഥ ബ്ലാക്ക് പോസ്റ്റർ ബോയ്‌മാരിൽ ഒരാളായ റൈറ്റിൻ്റെ ആവിർഭാവം, തിയറി ഹെൻറിക്കും ബുക്കായോ സാക്കയ്ക്കും പിന്തുടരാനുള്ള വാതിൽ തുറന്ന് നൽകിയതിന് ന്വോങ്ക ക്രെഡിറ്റ് നൽകുന്നു. ക്ലബ്ബിന്റെ ബ്ലാക്ക് ചരിത്രത്തിൽ റൈറ്റ് എത്ര നിർണ്ണായകമായ ഒരു കഥാപാത്രമായിരുന്നു എന്നതിന് പുസ്തകം അടിവരയിടുന്നു. “റൈറ്റ്, ഹെൻറി, സാക്ക എന്നിവർ ആഴ്സണൽ കളിക്കാർ എന്നാണ് അറിയപ്പെടുന്നത്, എന്നാൽ അവരെല്ലാം ആദ്യം കറുത്തവർഗ്ഗക്കാരാണ്. അവിടെയാണ് നിരവധി കറുത്ത ആരാധകർ അവരുടെ തിരിച്ചറിയൽ പോയിൻ്റ് കണ്ടെത്തുന്നത്.” നോങ്ക പറഞ്ഞുവെക്കുന്നു. 1966-ൽ തൻ്റെ ആദ്യ ആഴ്സണൽ മത്സരത്തിൽ പങ്കെടുത്ത പോൾ ഗിൽറോയ് ആണ് ബ്ലാക്ക് ആഴ്സണലിൻ്റെ പ്രാരംഭ അധ്യായം എഴുതിയത്. 1971-ൽ ക്ലബ്ബിനായി പ്രത്യക്ഷപ്പെടുകയും തുടർന്നു കളിക്കുകയും ചെയ്ത ബ്രണ്ടൻ ബാറ്റ്സൻ്റെ ചരിത്രവും ഈ അധ്യായത്തോടൊപ്പമുണ്ട്. ബ്ലാക്ക് ഐഡൻ്റിറ്റിയുടെയും ആഴ്സണലിൻ്റെയും തീമിന് ഒരു ആമുഖമെന്ന നിലയിൽ, 1960കളിലെയും 70കളിലെയും ഇസ്ലിംഗ്ടണിലെ കുടിയേറ്റ വിരുദ്ധ നാഷണൽ ഫ്രണ്ട് കാമ്പെയ്‌നുകളിൽ നിന്ന് 1990കളിലെ ഹൈബറിക്ക് പുറത്തുള്ള ആരാധകരുടെയും കളിക്കാരുടെയും ഇടയിലേക്ക് ഇത് കൊണ്ടുപോകുന്നു.

Ian Wright (Arsenal). Arsenal v Sheffield Wednesday

ഇയാൻ റൈറ്റ്

ഈ പരിണാമത്തിൻ്റെ ഒരു പ്രധാന വ്യക്തിയായി നോങ്ക തിരിച്ചറിയുന്നത് പോൾ ഡേവിസിനെയാണ്. “ഒരു തിയറി ഹെൻറിയും അദ്ദേഹത്തിന് മുമ്പ് ഒരു ഇയാൻ റൈറ്റും അദ്ദേഹത്തിന് മുമ്പ് ഒരു പോൾ ഡേവിസും ഇല്ലെങ്കിൽ ബുക്കയോ സാക്ക ഉണ്ടാകില്ല.” നോങ്ക പറയുന്നു. “ഡേവിസ് 17 വർഷത്തോളം ക്ലബിലുണ്ടായിരുന്നു. 80-കളുടെ തുടക്കത്തിലെ എല്ലാ വംശീയതയും അദ്ദേഹം സഹിച്ചു. പക്ഷേ ക്ലബ്ബിൽ തുടർന്ന് മികവ് പുലർത്തുകയും തുടർന്നുള്ളവർക്കായി വഴിയൊരുക്കുകയും ചെയ്തു. കഴിഞ്ഞ 50 വർഷമായി ‘ബ്ലാക്ക് ആഴ്സണൽ’ എന്ന ആശയം ക്ലബിൻ്റെ ആരാധകവൃന്ദത്തിലെ വെള്ളക്കാരിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ന്വോങ്ക വാചാലനാകുന്നുണ്ട്. അദ്ദേഹം പറയുന്നു: “ട്വിറ്ററിൽ ആരോ എന്നോട് പറഞ്ഞു: ‘ഞാൻ 1972 മുതൽ ആഴ്സണലിൽ പോകുന്നു. ഞാൻ ആർച്ച്‌വേയിൽ നിന്നുള്ളയാളാണ്, ഞാൻ അവിടെ ഒരു റേസ് കാണുന്നില്ല.’ “റേസ് കാണണോ വേണ്ടയോ എന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ അതിനുള്ള കാരണം ആഴ്‌സണൽ മറ്റ് ക്ലബ്ബുകൾ ചെയ്യാത്ത രീതിയിൽ വംശീയ വ്യത്യാസങ്ങൾ സാധാരണമാക്കിയതുകൊണ്ടാണെന്ന് നിങ്ങൾ കരുതുന്നില്ലേ? – അതാണ് നിങ്ങൾ ഇപ്പോൾ ഒരു പ്രത്യേകാവകാശമായി ആസ്വദിക്കുന്നത്.”

Thierry Henry: Why I signed for Arsenal | FootballTransfers.com

തിയറി ഹെൻറി

വാക്കാലുള്ള ചരിത്രങ്ങളിൽ നിന്ന്, ആഴ്‌സണലിൽ സെൽഫ്-പോലീസിംഗിൻ്റെ ഘടകങ്ങളും ടെറസുകളിലേക്കുള്ള തീവ്ര വലതുപക്ഷക്കാരുടെ നുഴഞ്ഞുകയറ്റം തടയുന്നതും എല്ലായ്‌പ്പോഴും ഉണ്ടായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. 90-കൾ വരെ മറ്റ് ക്ലബ്ബുകൾ ഇത് ചെയ്തിരുന്നില്ല.” എന്നാൽ വെളുത്ത കൂട്ടുകെട്ടിൻ്റെ ആ ബോധം ഇപ്പോൾ സജീവമായി ഇംഗ്ലീഷ് ഫുട്ബോളിനെ ബാധിച്ചു കൊണ്ടിരിക്കുന്നുണ്ട്. സമീപ വർഷങ്ങളിൽ പ്രത്യേകിച്ചും വ്യാപകമായി അവ ശക്തി പ്രാപിച്ചു വരുന്നതും നമ്മൽ കാണുന്നു.

Read more

Reference : Black Arsenal (Clive Chijioke Nwonka, Matthew Harle ), Art de Roché (The Athletic)