ലോക കപ്പ് യോഗ്യതാ മത്സരം: ബ്രസീല്‍- അര്‍ജന്റീന പോരാട്ടം റദ്ദാക്കി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രസീല്‍-അര്‍ജന്റീന ലോക കപ്പ് യോഗ്യതാ റൗണ്ട് മത്സരം റദ്ദാക്കി. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് ബ്രസീലിന്റെ പരാതിയെ തുടര്‍ന്നാണ് മത്സരം റദ്ദാക്കിയത്.

പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ കോവിഡ് സുരക്ഷാചട്ടം പാലിച്ച് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്ന് മാര്‍ട്ടിനെസ്, എമി ബ്യൂണ്ടിയ, ലോ സെന്‍സോ, റൊമേറോ എന്നീ അര്‍ജന്റീനന്‍ താരങ്ങള്‍ കളത്തിലിറങ്ങുകയായിരുന്നു.

Read more

തുടര്‍ന്ന് ആദ്യം മത്സരം നിര്‍ത്തിവെയ്ക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. ഇംഗ്ലണ്ടില്‍ നിന്നുമുള്ള താരങ്ങള്‍ ബ്രസീലിലേക്ക് വരുമ്പോള്‍ പതിനാലു ദിവസം ക്വാറന്റൈനില്‍ ഇരിക്കണമെന്ന നിയമം ഇവര്‍ പാലിച്ചില്ലെന്നാണ് ബ്രസീലിയന്‍ ഹെല്‍ത്ത് ഒഫിഷ്യല്‍സ് പറയുന്നു.