ചാമ്പ്യന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്‌സ്ചറായി

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്‌സ്ചറായി. ഓഗസ്റ്റ് 13-ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജി ഇറ്റാലിയന്‍ ടീം അറ്റ്‌ലാന്റയെ നേരിടും. ഓഗസ്റ്റ് 14-ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ് ജര്‍മ്മന്‍ ടീം ലെപ്‌സിഗിനെ നേരിടും.

ഓഗസ്റ്റ് 15-നാണ് ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള ക്ലാസിക് പോരാട്ടം. നാപ്പോളിയെ തോല്‍പ്പിച്ച് ബാഴ്‌സ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ചെല്‍സിയെ 7-1ന് തകര്‍ത്താണ് ബയേണിന്റെ മുന്നേറ്റം.

Bundesliga | Five reasons Bayern Munich can win the 2019/20 UEFA ...

ഓഗസ്റ്റ് 16-ന് മാഞ്ചസ്റ്റര്‍ സിറ്റി ലിയോണിനെ നേരിടും. റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് സിറ്റിയുടെ വരവെങ്കില്‍ റൊണാള്‍ഡോയുടെ യുവന്റസിനെ മറികടന്നാണ് ലിയോണിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

FC Barcelona - Internazionale | UEFA Champions League Matchday 2 ...

Read more

പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലാണ് നാല് മത്സരങ്ങളും നടക്കുക. കോവിഡ് സാഹചര്യമായതിനാല്‍ ഇത്തവണ ഓരോ ടീമിനും ഒരു മത്സരം മാത്രമാണുണ്ടാകുക. എല്ലാ സീസണിലേയും പോലെ രണ്ട് പാദങ്ങളായിട്ട് മത്സരമുണ്ടാകില്ല.