പരിശീലകനോട് കടക്ക് പുറത്ത് പറഞ്ഞ് ചെൽസി, വേണ്ടിയിരുന്നില്ല എന്ന് ആരാധകർ

ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലിഷ് പ്രമുഖരായ ചെൽസി പരിശീലകൻ തോമസ് തുച്ചലിനെ പുറത്താക്കി . ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സെഗറിബ് എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ വീഴ്ത്തിയതോടെയാണ് തീരുമാനം വളരെ വേഗത്തിൽ പിറന്നത്. 13ാം മിനിറ്റില്‍ ഒറസിക്ക് സെഗറിബിന്റെ വിജയഗോള്‍ നേടി. മത്സരത്തിൽ ആധിപത്യം പുലർത്തിയ ചെൽസിക്ക് പല ലക്‌ഷ്യം കാണാൻ സാധിച്ചില്ല.നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആറാമതുള്ള ടീം ശരാശരി പ്രകടനം മാത്രമാണ് നടത്തുന്നത്.

നല്ല ടീം ഉണ്ടെങ്കിലും അതിനുള്ള പ്രകടനം നടത്താൻ സാധിക്കാത്ത ടീം ഒടുവിൽ പരിശീലകനെ പുറത്താക്കാൻ തീരുമാനിക്കുക ആയിരുന്നു. പക്ഷേ തുച്ചലിനെ പോലെ ഒരു പരിശീലകനെ ഇത്ര തിടുക്കത്തിൽ ടീം പുറത്താക്കേണ്ടി ഇരുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.

Read more

ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ ഉള്ള കിരീടങ്ങൾ ചെൽസിക്ക് നേടിക്കൊടുത്ത പരിശീലകനാണ് തോമസ് തുചേൽ.