ആശാനും ശിഷ്യനും തമ്മിലുള്ള മത്സരത്തിൽ ആശാന് ജയം! നൂറ് ക്ലബ് മത്സരത്തിന്റെ നിറവിൽ എർലിംഗ് ഹാളണ്ടും

മാഞ്ചസ്റ്റർ സിറ്റിയുടെ മികച്ച നിലവാരവും ഗെയിം മാനേജ്മെൻ്റും ആത്യന്തികമായി പെപ് ഗ്വാർഡിയോളയും അദ്ദേഹത്തിൻ്റെ ശിഷ്യനും തമ്മിലുള്ള പോരാട്ടത്തിൽ ഗ്വാർഡിയോളയെ വിജയത്തിലേക്ക് നയിച്ചു. ബാക്ക്-ടു-ബാക്ക് പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് ജേതാവ് എർലിംഗ് ഹാലാൻഡിന് പുതിയ സീസണിൽ അക്കൗണ്ട് തുറക്കാൻ വെറും 18 മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളു. ബെർണാഡോ സിൽവയിൽ നിന്ന് പാസ് സ്വീകരിച്ചു ചെൽസി പ്രതിരോധത്തെ മറികടന്ന് തൻ്റെ 100-ാം ക്ലബ് മത്സരത്തിൽ തൻ്റെ 91-ാം മാൻ സിറ്റി ഗോൾ നേടാൻ ഹാലാൻഡിന് സാധിച്ചു.

ഇടവേളയ്ക്ക് തൊട്ടുമുമ്പ് സമനില നേടിയെന്ന് നീലപ്പട കരുതിയ ഒരു സംഭവത്തിൽ കോൾ പാമറിൻ്റെ ഷോട്ട് എഡേഴ്സൺ അസാധാരണമായി സേവ് ചെയ്തു. എഡേഴ്സണിന്റെ കയ്യിൽ നിന്ന് മിസ് ആയ പന്ത് നിക്കോളാസ് ജാക്‌സൺ റീബൗണ്ട് കിക്കിൽ വലയിലാക്കി. എന്നാൽ, VAR ഇടപെട്ട് ജാക്‌സൻ്റെ ഓഫ്‌സൈഡിൽ ഗോൾ അനുവദിച്ചില്ല.

അരങ്ങേറ്റക്കാരൻ പെഡ്രോ നെറ്റോ ചെൽസിക്ക് നല്ലൊരു മത്സര മികവ് നൽകിയതോടെ രണ്ടാം പകുതിയിൽ ഇരുടീമുകളും നേർക്കുനേരെ ഒരുപാട് ഗോൾ അവസരങ്ങൾ സൃഷ്ട്ടിച്ചു. മാറ്റിയോ കൊവാച്ചിച്ചിൻ്റെ കൈമുട്ടിൽ തട്ടി പന്തിന് വേണ്ടി ചെൽസിയുടെ മറ്റൊരു പെനാൽറ്റി അപ്പീലിന് റഫറി അനുകൂലമായ തീരുമാനം എടുത്തില്ല. മുൻ ചെൽസി മിഡ്ഫീൽഡർ കൊവാച്ചിച്ച് 84-ാം മിനിറ്റിൽ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി.
നിലവിലെ മൂന്ന് പോയിന്റ് അടക്കം മാൻ സിറ്റിയുടെ അപരാജിത കുതിപ്പ് 24 പ്രീമിയർ ലീഗ് മത്സരങ്ങളിലേക്ക് നീട്ടി.