ഐഎസ്എല്ലില്‍ ഒഡീഷയെ വീഴ്ത്തി ചെന്നൈയിന്‍

ഐഎസ്എല്‍ ഫുട്‌ബോളില്‍ ദക്ഷിണേന്ത്യന്‍ പ്രതിനിധികളായ ചെന്നൈയിന്‍ എഫ്‌സിക്ക് ഒഡീഷ എഫ്‌സിക്കുമേല്‍ ജയം. ഇന്നത്തെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ വിജയക്കൊടി പാറിച്ചത്.

ഇരു ടീമുകള്‍ക്കും ഗോളവസരങ്ങള്‍ ഏറെ ലഭിച്ച മത്സരത്തില്‍ ജര്‍മന്‍പ്രീത് സിംഗ് (23-ാം മിനിറ്റ്), മിര്‍ലാന്‍ മുര്‍സയേവ് (63) എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്. ലോങ് റേഞ്ചില്‍ നിന്നാണ് മുര്‍സയേവിന്റെ ഗോള്‍.

Read more

മൂന്ന് ഗോളിന്റെ ലീഡ് നേടാന്‍ ചെന്നൈയിന് അവസരം ലഭിച്ചെങ്കിലും പെനാല്‍റ്റി തുലച്ച ലൂക്കാസ് അവരെ നിരാശപ്പെടുത്തി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ജാവി ഹെര്‍ണാണ്ടസിന്റെ (90+6) ഉശിരന്‍ സ്‌ട്രൈക്ക് ഒഡീഷയുടെ തോല്‍വി ഭാരം കുറച്ചു.