ഹൈദരാബാദിനെ വീഴ്ത്തി ചെന്നൈയിന്‍ തുടങ്ങി; ജയം പെനാല്‍റ്റി ഗോളില്‍

ഐഎസ്എല്‍ ഫുട്‌ബോളില്‍ ഹൈദരാബാദ് എഫ്‌സിയെ വീഴ്ത്തി മുന്‍ ചാമ്പ്യന്‍ ചെന്നൈയിന്‍ എഫ്‌സി ജയത്തോടെ തുടങ്ങി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെന്നൈയിന്റെ ജയം.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലര്‍ത്തിയത് ഹൈദരാബാദാണ്. എന്നാല്‍ 66-ാം മിനിറ്റില്‍ വരുത്തിയ പിഴവിന് അവര്‍ക്ക് വലിയ വില നല്‍കേണ്ടിവന്നു. അനുരുദ്ധ് ഥാപ്പയെ ഹിതേഷ് ശര്‍മ്മ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത വ്‌ളാഗിമിര്‍ കോമാന്‍ ചെന്നൈയിനായ ലക്ഷ്യം കണ്ടു (1-0).

Read more

കളിയുടെ അവസാന നിമിഷങ്ങളില്‍ ഹൈദരാബാദ് ആക്രമണം കടുപ്പിച്ചെങ്കിലും ചെന്നൈയിന്‍ പ്രതിരോധിച്ചു നിന്നു. ഹൈദരാബാദ് നേടിയെടുത്ത കോര്‍ണറുകളെ വിഫലമാക്കിയ ചെന്നൈയിന്‍ വിജയം പിടിച്ചെടുത്തു.