മാഞ്ചസ്റ്റർ സിറ്റിയുടെ സീസണിനെ പാളം തെറ്റിക്കുന്ന പ്രതിസന്ധിയുടെ ഉള്ളടക്കങ്ങൾ

മാഞ്ചസ്റ്റർ സിറ്റി ആരാധകരെ സംബന്ധിച്ച് അവരുടെ ടീം അവസാനമായി ഇത്രയും മോശം അവസ്ഥ നേരിട്ട സന്ദർഭത്തെ കുറിച്ച് ചോദിച്ചാൽ പലർക്കും അത് ഓർക്കാൻ കഴിയെണമെന്നില്ല. ഏറ്റവും കുറഞ്ഞത് 18 വർഷത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിൽ ഇത്ര ദുർബലമായ ഒരു സാഹചര്യം അവരുടെ ക്ലബ് അഭിമുഖീകരിച്ചിട്ടില്ല. ലിവർപൂളുമായുള്ള മത്സരത്തിനിടെ ഇംഗ്ലണ്ടിൽ താൻ എത്ര ലീഗ് ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ടെന്ന് ആൻഫീൽഡിനെ ഓർമിപ്പിക്കുന്ന ഗാർഡിയോളയുടെ ആറ് വിരലുകൾ മനോഹരമായ വിരോധാഭാസമാണ്. അല്ലായെങ്കിൽ ഇംഗ്ലീഷ് ക്ലബ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലീഗ് ടൈറ്റിലുകൾ സ്വന്തമാക്കിയ രണ്ടാമത്തെ ക്ലബ്ബിനെ നോക്കി പെപ്പിന്റെ വിരലുകൾ നീളില്ലായിരുന്നു.

ഇത്രയൊക്കെ ആകുമ്പോഴും മാഞ്ചസ്റ്റർ സിറ്റി ഉടനെ ഒന്നും ഗാർഡിയോളയെ പുറത്താക്കാൻ പോകുന്നില്ല. ചിലപ്പോൾ അദ്ദേഹം പുറത്ത് പോവാൻ സന്നദ്ധനായാലും. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സിറ്റി നിർണായകമായി പ്രവർത്തിക്കേണ്ടതുണ്ട് എന്നതാണ് ഈ ഫലങ്ങൾ വ്യക്തമാകുന്നത്. മികച്ച കിരീടം നേടിയ ടീമുകളിൽ പലപ്പോഴും സംഭവിക്കുന്നത് പോലെ, അവരുടെ വിജയങ്ങളെ ലഘൂകരിക്കാൻ പോന്ന മാനസികാവസ്ഥയിലേക്ക് എത്താൻ നിലവിലെ കളിക്കാരെ വിജയങ്ങളുടെ ആവർത്തനം കരണമാക്കുന്നുണ്ട് .

സിറ്റിയുടെ ബോർഡ്‌റൂമിലെ പ്രസക്തരായ ആളുകൾക്ക് ചില നിർണായക തീരുമാനങ്ങൾ ഉടനെ എടുക്കണമെന്ന് നന്നായി അറിയാം. ഇതിൽ എഡേഴ്സൺ, കയ്ൽ വാക്കർ, കെവിൻ ഡി ബ്രൂയിനെ, ജാക്ക് ഗ്രീലിഷ് എന്നിവരുടെ മുന്നിലേക്ക് പുതിയ കരാർ പേപ്പർ വീണ്ടും വെക്കണോ എന്നവർ പല ആവർത്തി ആലോചിക്കും. ചില അറ്റകുറ്റപണികൾ ചെയ്യുന്നതിനുപകരം 2025 പുനർനിർമ്മാണത്തിനുള്ള സമയമാണ് എന്ന് തിരിച്ചറിയുന്നതിലൂടെ മാത്രമാണ് സിറ്റിയുടെ പ്രതാപകാലം വീണ്ടെടുക്കാൻ സാധിക്കുക. പുനർനിർമാണം എന്ന് പറയുമ്പോൾ അക്ഷരാർത്ഥത്തിൽ പലരെയും ഒഴിവാക്കുക എന്നത് തന്നെയാണ് അർത്ഥമാക്കുന്നത്. പ്രത്യേകിച്ച്, വാക്കർ നേരത്തെ പുറത്താക്കപ്പെടേണ്ട ഒരു കളിക്കാരനായിരുന്നുവെന്ന് ഇപ്പോൾ സിറ്റിക്ക് അകത്തുള്ള പലരും തിരിച്ചറിയുന്നുണ്ട്.

എന്നിട്ടും 2025 വരെ സിറ്റി കാത്തിരിക്കാൻ ആഗ്രഹിച്ചതിൻ്റെ ഒരു കാരണം ഗാർഡിയോള തന്നെയായിരുന്നു. ക്ലബ് സുസ്ഥിരമായി പ്രവർത്തിപ്പിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും തുടർച്ചയായ നാലാമത്തെ പ്രീമിയർ ലീഗ് കിരീടത്തിൻ്റെ പിന്നിൽ വലിയ തുക ചെലവഴിക്കാൻ അവരെ പ്രേരിപ്പിക്കുന്നില്ലെന്നും കോച്ച് ഈ വർഷമാദ്യം വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ചും അവസാന വേനൽക്കാലത്ത്. ആ തീരുമാനം സിറ്റിക്കും ഗാർഡിയോളയ്ക്കും തിരിച്ചടിയായി. പരിക്കുകൾ പെരുകാൻ തുടങ്ങിയതും പ്രധാന കളിക്കാർക്ക് ഫോം നഷ്ടപ്പെട്ടതും മുതൽ സിറ്റിയുടെ മൊത്തം കളി നിലവാരത്തെ തന്നെ ഇത് നേരിട്ട് ബാധിച്ചു. മാത്രമല്ല സിറ്റിയുടെ ട്രാൻസ്ഫർ ആക്ടിവിറ്റികൾ പോലും തിരിഞ്ഞു കൊത്തുന്നതാണ് നാം കണ്ടത്. കോൾ പാമർ, ലിയാം ഡെലാപ്, റോമിയോ ലാവിയ എന്നിവരടങ്ങുന്ന വില്പനകൾ അത് തെളിയിക്കുന്നു. എന്നാൽ, അക്കാലത്ത് ഗാർഡിയോളയുടെ തീരുമാനങ്ങൾ വെല്ലുവിളിക്കാൻ എത്രപേർ തയ്യാറായിരുന്നു എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരനാക്കിയ ഫോം ആവർത്തിക്കാൻ ഫിൽ ഫോഡന് കഴിയില്ലെന്ന് ഒരു ഉദാഹരണമായി എടുത്താലും ഡി ബ്രൂയ്‌നിൻ്റെ പരിക്കിൻ്റെ പ്രശ്‌നങ്ങൾ മുമ്പെന്നത്തേക്കാളും അദ്ദേഹത്തിൻ്റെ പ്രകടനത്തെ ബാധിച്ച സാഹചര്യത്തിലും പെപ് ഇപ്പോഴും ഈ സ്‌ക്വാഡിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്.  എല്ലാറ്റിനുമുപരിയായി, റോഡ്രിയുടെ നഷ്ടം ടീമിന്റെ സ്ഥിരതയിൽ ഉണ്ടാക്കിയ പ്രതിസന്ധി വളരെ വലുതാണ്. റോഡ്രിക്ക് പരിക്ക് പറ്റിയിട്ട് ഒരു ദിവസത്തിനുള്ളിൽ, അത് അവരുടെ സീസണിനെ നശിപ്പിക്കുമെന്ന് ഉറപ്പ് ഉണ്ടായിട്ടും എന്ത് മുൻകരുതലാണ് സിറ്റി എടുത്തത് എന്നതും ന്യായമായ ചോദ്യമാണ്. സാധ്യമായ 15ൽ 13 പോയിൻ്റുമായി സിറ്റി ആ സമയത്ത് ലീഗിൽ ഒന്നാം സ്ഥാനത്തായിരുന്നു.

റോഡ്രിക്കൊപ്പം, 2023 ഫെബ്രുവരി മുതൽ അവരുടെ കളികളിൽ 75.6 ശതമാനവും അവർ വിജയിക്കുകയും ഒരെണ്ണം മാത്രം തോൽക്കുകയും ചെയ്തു. എന്നാൽ അദ്ദേഹമില്ലാതെ സിറ്റിയുടെ വിജയ നിരക്ക് ഇതേ സമയപരിധിയിൽ 57.1 ശതമാനമാണ്, 28 കളികളിൽ 10 തോൽവികളാണ് സിറ്റി അഭിമുഖീകരിച്ചത്. റോഡ്രിക്ക് അനുയോജ്യമായ ഒരു റീപ്ലേസ്‌മെന്റ് കണ്ടെത്തുന്നതിന് സിറ്റി കൂടുതൽ മെച്ചപ്പെട്ട ജോലി ചെയ്യണമായിരുന്നുവെന്നും, ഫുട്ബോൾ ഡയറക്ടർ എന്ന നിലയിൽ അവസാന സീസണിൽ ടിക്‌സികി ബെഗിരിസ്റ്റെയ്‌നെതിരെയുള്ള ന്യായമായ വിമർശനം അതായിരിക്കാം എന്നും ചില നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. മറ്റൊരു റോഡ്രി അവിടെ ഇല്ലെന്ന വസ്തുതയെങ്കിലും സിറ്റി ബോർഡ് ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സാധാരണ സാഹചര്യങ്ങളിൽ, റോഡ്രിയുടെ സ്ഥാനം വഹിക്കാൻ ഏറ്റവും മികച്ച പ്രൊഫൈൽ ഉള്ള ആളായിട്ടാണ് അകാൻജിയെ ഗാർഡിയോള കണക്കാക്കുന്നത്. നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയോ മറ്റോ ചെയ്തിട്ടും അദ്ദേഹത്തിന് പ്രതിരോധത്തിൽ തുടരേണ്ടി വന്നു. എന്നാൽ നവംബർ ആദ്യം മുതൽ മറ്റിയോ കൊവാച്ചിച്ചിനെ കൂടെ നഷ്ടമായതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഹോൾഡിംഗ് മിഡ്ഫീൽഡറായി പ്രവർത്തിക്കാൻ തുടങ്ങിയ 34 കാരനായ ഇൽകൈ ഗുണ്ടോഗൻ്റെ പരീക്ഷണവും പരാജയപ്പെട്ടു.

അതിനാൽ, പ്രീമിയർ ലീഗ് ഡിസംബർ ആദ്യ വാരത്തിൽ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. പ്രീമിയർ ലീഗിൻ്റെ 115 ലംഘനങ്ങൾ ആരോപിക്കപ്പെടുന്ന അവരുടെ 115 ലംഘനങ്ങളെക്കുറിച്ച് സ്വതന്ത്രമായ വാദം കേൾക്കൽ നടക്കുന്ന അതേ സമയത്താണ് ഇതെല്ലാം സംഭവിക്കുന്നത് എന്നതിനാൽ ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങൾ സിറ്റിയുടെ നിലവിലെ അവസ്ഥയിൽ ഉണ്ട് .

Read more

Courtesy: THE ATHLETIC