" മെസിയെക്കാൾ കേമനാണ് ക്രിസ്റ്റ്യാനോ റൊണാൾഡൊ, അടുത്ത ലോകകപ്പിൽ അദ്ദേഹം മിന്നിക്കും"; മുൻ അർജന്റീനൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അടുത്ത 2026 ലോകകപ്പ് കളിക്കാൻ ഇരുവരും ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

തങ്ങളുടെ ഫുട്ബോൾ കരിയറിലെ അവസാന ഘട്ടത്തിലൂടെയാണ് രണ്ട് ഇതിഹാസങ്ങളും ഇപ്പോൾ കടന്നു പോകുന്നത്. പക്ഷെ വിരമിക്കാൻ അധികം വർഷങ്ങൾ ഇല്ലെങ്കിലും ഇരുവരും തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയമാണ് അവർ കൊടുക്കുന്നതും.

എന്നാൽ മെസിയെക്കാളും അടുത്ത ലോകകപ്പിൽ മികച്ച് നിൽക്കാൻ പോകുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കും എന്ന് പറഞ്ഞിരിക്കുകയാണ് മുൻ അർജന്റീനൻ താരമായ ഹ്യൂഗോ ഗാട്ടി.

ഹ്യൂഗോ ഗാട്ടി പറയുന്നത് ഇങ്ങനെ:

” ക്രിസ്റ്റ്യാനോ മെസിയെക്കാൾ കേമനാണെന്നാണ് എനിക്ക് തോന്നുന്നത്. റൊണാൾഡോയുടെ ഫിസിക്‌ തന്നെ നോക്കു. 20 വയസുള്ള പൈയ്യന്റെ ശരീരമാണ് അദ്ദേഹത്തിനുള്ളത്”

അടുത്ത ലോകകപ്പിൽ മെസിയുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

” മെസിക്ക് അടുത്ത ലോകകപ്പിൽ കളിക്കാൻ സാധിക്കും, പക്ഷെ എന്തോ കുറവുള്ള പോലെയുള്ള പ്രകടനം പ്രതീക്ഷിച്ചാൽ മതി. അദ്ദേഹം ഇപ്പോൾ കളിക്കുന്നതും അത് പോലെയാണ്” ഹ്യൂഗോ ഗാട്ടി പറഞ്ഞു.