ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 900 ഗോളുകൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ പ്രൊഫഷണൽ കരിയറിൽ 900 ഗോളുകൾ നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 2002 ഒക്ടോബറിൽ 17 വയസ്സുള്ളപ്പോൾ ആദ്യ ഗോൾ നേടിയ റൊണാൾഡോ 39 വയസ്സുള്ളപ്പോൾ പോർച്ചുഗലിനായി ക്രൊയേഷ്യയ്‌ക്കെതിരെ നേഷൻസ് ലീഗിൽ ഏറ്റവും അവസാനത്തെ ഗോൾ നേടി. വളരെ ലളിതമായി പറഞ്ഞാൽ, ഫുട്ബോൾ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഗോൾ സ്കോററാണ് അദ്ദേഹം.

ഒരു സീസണിൽ അദ്ദേഹം നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ ഏതാണ്? റൊണാൾഡോ തൻ്റെ ഇരുപതുകളിൽ നേടിയതിനേക്കാൾ കൂടുതൽ തവണ തൻ്റെ മുപ്പതുകളിൽ നേടിയിട്ടുണ്ടോ? ഏതൊക്കെ ടീമുകൾക്കെതിരെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ തവണ സ്കോർ ചെയ്തത്? എന്നീ കണക്കുകൾ പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. റൊണാൾഡോ അദ്ദേഹത്തിന്റെ കരിയറിൽ ആകെ 1,236 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വിംഗറായി തൻ്റെ കരിയർ ആരംഭിച്ച റൊണാൾഡോ, തൻ്റെ കരിയറിലെ ആദ്യ നാല് മത്സരങ്ങളിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. 2002 ഒക്ടോബർ 7-ന് തൻ്റെ അഞ്ചാം മത്സരത്തിൽ മോറിറെൻസിനെതിരെ സ്പോർട്ടിംഗിനായി രണ്ട് തവണ വല കുലുക്കിയ അദ്ദേഹം പിന്നീട് നീണ്ടു കിടക്കുന്ന ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമായി തീർന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഫ്രീക്കിക്ക് എടുക്കുന്ന റൊണാൾഡോ

2002 ഡിസംബറിൽ സ്‌പോർട്ടിംഗിനായി തൻ്റെ അവസാന ഗോളിനും 2003 നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി തൻ്റെ ആദ്യ ഗോളിനും ഇടയിൽ, റൊണാൾഡോ 27 ഗെയിമുകൾ സ്‌കോർ ചെയ്യാതെ പോയി. തൻ്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ഗോൾ വരൾച്ച നേരിട്ടത് ഈ കാലഘട്ടത്തിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി റൊണാൾഡോ തൻ്റെ ആദ്യ സ്പെല്ലിൽ 118 ഗോളുകൾ നേടി. 2009ൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലെ ആദ്യം ഘട്ടം റൊണാൾഡോ അവസാനിപ്പിച്ചു. സെപ്തംബർ 2021 മുതൽ നവംബർ 2022 വരെയുള്ള തൻ്റെ രണ്ടാം മത്സരത്തിൽ മറ്റൊരു 27 ഗോളുകൾ കൂടി മാഞ്ചസ്റ്റർ യൂണൈറ്റഡിനായി അദ്ദേഹം കൂട്ടിചേർത്തു. റയൽ മാഡ്രിഡ് (438 കളികളിൽ നിന്ന് 450 ഗോളുകൾ) മാത്രമാണ് ഓരോ ഗെയിമിനും 1.00-ന് മുകളിലുള്ള ഗോളിൻ്റെ ശരാശരി ഉണ്ടായിരുന്ന റൊണാൾഡോയുടെ ഏക ടീം. ഒരു കളിയിൽ ശരാശരി 0.92 ഗോളുകൾ നേടിയ അദ്ദേഹത്തിൻ്റെ നിലവിലെ ടീമായ അൽ നാസർ ആണ് ശരാശരിയിൽ അടുത്ത മികച്ച റെക്കോർഡുള്ള ടീം.

2015 ഒക്ടോബറിൽ റയൽ മാഡ്രിഡിൽ റൗളിൻ്റെ 323 ഗോളും 2014 മാർച്ചിൽ പോർച്ചുഗലിൽ പൗലെറ്റയുടെ 47 ഗോളും മറികടന്ന് രണ്ട് ടീമുകളുടെയും എക്കാലത്തെയും ടോപ് സ്കോററായി ചരിത്രത്തിൽ ഇടം നേടി. ഫെബ്രുവരിയിൽ 40 വയസ്സ് തികയുന്ന റൊണാൾഡോ, മിക്ക ഫുട്ബോൾ കളിക്കാരുടെയും സാധാരണ വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും മികച്ച ഗോൾ സ്‌കോററായി ഇന്നും തുടരുന്നു. തൻ്റെ ഇരുപതുകളിൽ 440 ഗോളുകൾ നേടിയ റൊണാൾഡോ, മുപ്പതുകളിൽ 437 ഗോളുകൾ നേടിയിട്ടുണ്ട്. അതിനാൽ 39 വയസുകാരനായി അഞ്ച് മാസം ശേഷിക്കെ, അഞ്ച് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവ് 20 മുതൽ 29 വയസ്സ് വരെ പ്രായമുള്ളപ്പോൾ നേടിയ മൊത്തം ഗോളുകൾ മറികടക്കുമെന്ന ആത്മവിശ്വാസത്തിലാണ്

റൊണാൾഡോയുടെ കരുത്തുറ്റ വലതുകാലിൻ്റെ ഗോളുകൾ മാറ്റി നിർത്തിയാൽ, 326 തവണ അദ്ദേഹം ഇടത് കാലുകൊണ്ടും മറ്റുമായി നേടിയിട്ടുണ്ട്. റോബിൻ വാൻ പേഴ്‌സി തൻ്റെ കരിയറിൽ നേടിയതിനേക്കാൾ നാല് തവണ കൂടുതൽ, സാക്ഷാൽ ഡീഗോ മറഡോണയുടെ ആകെ സ്‌കോർ 345 നേക്കാൾ 19 ഗോൾ മാത്രം കുറവ്. 194 എടുത്തതിൽ നിന്ന് 164 പെനാൽറ്റികൾ നേടിയ റൊണാൾഡോയുടെ 18.2 ശതമാനം ഗോളും ബോക്സിനുള്ളിൽ നിന്നാണ്, അതേസമയം, 14.6 ശതമാനം ബോക്സിന് പുറത്ത് നിന്ന് അദ്ദേഹം നേടി.

source: The Athletic

സർ അലക്‌സ് ഫെർഗൂസൻ്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി വിംഗിൽ കളിക്കുന്ന 22 വയസുകാരനെന്ന നിലയിൽ ആദ്യത്തേതും സൗദി പ്രോ ലീഗിൽ അൽ നാസറിന് വേണ്ടി 39 വയസുകാരനെന്ന നിലയിൽ ഏറ്റവും പുതിയതുമായി റൊണാൾഡോ തൻ്റെ കരിയറിൽ 66 ഹാട്രിക്കുകൾ നേടിയിട്ടുണ്ട്. റൊണാൾഡോ തൻ്റെ കരിയറിൽ 196 വ്യത്യസ്‌ത ടീമുകൾക്കെതിരെ സ്‌കോർ ചെയ്‌തിട്ടുണ്ട്. 20 ടീമുകൾക്കെതിരെ പത്തോ അതിലധികമോ തവണ അദ്ദേഹം സ്കോർ ചെയ്തിട്ടുണ്ട്. ആ 20 ടീമുകളിൽ ടോട്ടൻഹാം, ലക്സംബർഗ്, യുവൻ്റസ്, റോമ എന്നിവ മാത്രമാണ് സ്പാനിഷ് അല്ലാത്തത്.

source: The Athletic

രണ്ട് തവണ ഒരു കളിയിൽ അദ്ദേഹം അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടും 2015 ലെ ലാ ലിഗയിൽ. തൻ്റെ കരിയറിൽ റൊണാൾഡോയ്ക്ക് ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ അഞ്ച് കളിക്കാരെ പരിശോധിച്ചാൽ അതിശയകരമെന്നു പറയട്ടെ, അവരെല്ലാം റയൽ മാഡ്രിഡിൻ്റെ സഹതാരങ്ങളായിരുന്നു.

source: The Athletic

റൊണാൾഡോ തൻ്റെ കരിയറിൽ ഏറ്റവും കൂടുതൽ തവണ ഒപ്പം കളിച്ചിട്ടുള്ള കളിക്കാരനാണ് പട്ടികയിൽ ഒന്നാമതുള്ള കരിം ബെൻസെമ. ഇരുവരും മാഡ്രിഡിന് വേണ്ടി 355 മത്സരങ്ങളിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സൗദി പ്രോ ലീഗിൽ വ്യത്യസ്ത ടീമുകളിലാണ്. പോർച്ചുഗലിനായി റൊണാൾഡോയ്ക്ക് ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ രണ്ട് കളിക്കാർ ജാവോ മൗട്ടീഞ്ഞോയും റിക്കാർഡോ ക്വാറെസ്മയുമാണ് (ഇരുവരും എട്ട് വീതം). ഒരു മത്സരത്തിൽ റൊണാൾഡോ ഏറ്റവും കൂടുതൽ തവണ ഗോൾ നേടിയ സമയം 76-90 മിനിറ്റുകളാണ്. അദ്ദേഹം ഏറ്റവും കുറവ് സ്കോർ ചെയ്ത സെഗ്മെൻ്റ് ആദ്യ 15 മിനിറ്റാണ്. 2011ലെ കോപ്പ ഡെൽ റേ ഫൈനലിൽ ബാഴ്‌സലോണയ്‌ക്കെതിരെ ഒരു തകർപ്പൻ ഹെഡറിലൂടെ വിജയം ഉറപ്പിച്ച ഗോൾ അടക്കം ഒരു കളിയുടെ എക്സ്ട്രാ ടൈമിൽ അദ്ദേഹം എട്ട് ഗോളുകൾ നേടി.

ഫൈനലിൽ റൊണാൾഡോ 23 ഗോളുകൾ നേടിയിട്ടുണ്ട്, അതിൽ നാലെണ്ണം ചാമ്പ്യൻസ് ലീഗിലാണ്. മത്സരത്തിൻ്റെ ചരിത്രത്തിൽ (അത് യൂറോപ്യൻ കപ്പായിരുന്നപ്പോൾ ഉൾപ്പെടെ) റയൽ മാഡ്രിഡ് ഇതിഹാസങ്ങളായ ആൽഫ്രെഡോ ഡി സ്റ്റെഫാനോയും ഫെറൻക് പുസ്‌കാസും (ഇരുവരും ഏഴും) മാത്രമാണ് ഫൈനലിൽ റൊണാൾഡോയെക്കാൾ കൂടുതൽ സ്‌കോർ ചെയ്തിട്ടുള്ളത്. 3 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനും 15 ഗോളുകൾ റയൽ മാഡ്രിഡിനും രണ്ട് ഗോളുകൾ യുവൻ്റസിനും 3 ഗോളുകൾ അൽ നാസറിനും വേണ്ടിയായിരുന്നു. സ്‌പോർട്ടിങ്ങിനായി അദ്ദേഹം ഒരിക്കലും ഫൈനലിൽ കളിച്ചിട്ടില്ല, യൂറോ 2004, യൂറോ 2016, പോർച്ചുഗലിനായി 2019 നേഷൻസ് ലീഗ് എന്നിവയുടെ ഫൈനലുകളിൽ ഗോൾ കണ്ടെത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.

source: The Athletic

അപ്പോൾ, റൊണാൾഡോയുടെ 900 ഗോളുകൾ അദ്ദേഹത്തെ ഫുട്ബോൾ ചരിത്രത്തിലെ ടോപ് സ്‌കോറർ ആക്കുന്നുണ്ടോ? യഥാർത്ഥത്തിൽ ഇത് സങ്കീർണ്ണമായ ഒരു ചോദ്യമാണ്. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (IFFHS) റൊണാൾഡോയെ എക്കാലത്തെയും ഉയർന്ന സ്‌കോററായി കണക്കാക്കുന്നു. അവരുടെ കണക്കുകൾ പ്രകാരം ലയണൽ മെസ്സി 838 ഗോളുമായി രണ്ടാമതും 762 ഗോളുമായി പെലെ മൂന്നാമതുമാണ്.

IFFHS എന്നത് ഫുട്ബോളിന്റെ ചരിത്രത്തിൽ വിശ്വസനീയമായതും പ്രശസ്തമായതുമായ ഉറവിടമാണ്. എന്നിരുന്നാലും, ഇതുവരെ കളിച്ചിട്ടുള്ള എല്ലാ ഫുട്ബോൾ മത്സരങ്ങളുടെയും പൂർണ്ണമായ റെക്കോർഡ്, ഗോൾ സ്‌കോറർമാർ എന്ന കണക്കിൽ ഇന്ന് നിലവിലില്ല. അതിലുപരിയായി, ചരിത്രത്തിലെ പല മത്സരങ്ങളുടെയും നില (അതായത് അവ ഔദ്യോഗിക മത്സരങ്ങളാണോ അല്ലയോ എന്നത്) തർക്കവിഷയമായി തുടരുന്നു. ഉദാഹരണത്തിന്, പെലെ ഏകദേശം 1,300 ഗോളുകൾ നേടിയതായി അവകാശപ്പെടുന്നു. എന്നാൽ അവയിൽ പലതും ബ്രസീലിലെ അനൗദ്യോഗിക ക്ലബ്ബ് സൗഹൃദ മത്സരങ്ങളിൽ വന്നതായി ഇപ്പോൾ പരക്കെ കണക്കാക്കപ്പെടുന്നു.

ഫുട്ബോൾ സ്ഥിതിവിവരക്കണക്കുകളുടെ കാര്യത്തിൽ മറ്റൊരു നല്ല സംഘടനയായ Rec.Sport.Soccer Statistics Foundation (RSSSF) കണക്ക് പ്രകാരം റൊണാൾഡോ അവരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്. അവരുടെ അഭിപ്രായത്തിൽ, ജർമ്മൻ താരം എർവിൻ ഹെൽംചെൻ 1924 മുതൽ 1951 വരെ നീണ്ടുനിന്നു അദ്ദേഹത്തിൻ്റെ കരിയരിൽ കുറഞ്ഞത് 989 ഗോളുകൾ നേടിയിട്ടുണ്ട്. 1913-ൽ ജനിച്ച ഒരു ഓസ്ട്രിയൻ-ചെക്ക് സ്‌ട്രൈക്കറായ ജോസഫ് ബികാൻ, കുറഞ്ഞത് 950 ഗോളുകളും ഇംഗ്ലീഷുകാരനായ റോണി റൂക്ക് (1911-ൽ ജനിച്ചത്) അവരുടെ കണക്കനുസരിച്ച് കുറഞ്ഞത് 934 ഗോളുകളും നേടിയിട്ടുണ്ട്. എന്നിരുന്നാലും, ഈ ടോട്ടലുകളിൽ പ്രാദേശിക ലീഗുകളിലെയും അനൗദ്യോഗിക ടൂർണമെൻ്റുകളിലെയും ഗോളുകൾ ഉൾപ്പെടുന്നു, അവ കണക്കാക്കണമോ വേണ്ടയോ എന്നത് ഒരു ചർച്ചാവിഷയമാണ്.

source: The Athletic

ഒരു കാര്യം ഉറപ്പാണ്, റൊണാൾഡോയ്ക്ക് 1,000 ഗോളുകൾ നേടാൻ ആഗ്രഹമുണ്ട്. ഇത് ഒരു വലിയ നാഴികക്കല്ലിനെ പ്രതിനിധാനം ചെയ്യുമെന്ന് മാത്രമല്ല, ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ആരെന്ന ഇതുവരെയുള്ള ഉത്തരം ലഭിക്കാത്ത ചോദ്യവും അത് അവസാനിപ്പിച്ചേക്കാം. കഴിഞ്ഞ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി അദ്ദേഹം 57 ഗോളുകൾ നേടി (അതിൽ 50 എണ്ണം അൽ നാസറിനായി) അതിനാൽ അദ്ദേഹം ഫിറ്റ്നസ് നിലനിർത്തുകയും സൗദി അറേബ്യയിൽ കളിക്കുന്നതിനാൽ റൊണാൾഡോയ്ക്ക് 2025 അവസാനത്തോടെ 1,000-ൽ എത്താൻ കഴിയുമെന്ന് കരുതുകയും ചെയ്യുന്നു.

Read more

courtesy: The Athletic