ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം?; ചുരുക്ക പട്ടിക പുറത്തുവിട്ട് ഐസിസി

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കുന്നവരുടെ ചുരുക്ക പട്ടിക ഐസിസി പുറത്തുവിട്ടു. നാലു പേരാണ് ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു വേണ്ടി അന്തിമ പട്ടികയിലുള്ളത്.

ഇന്ത്യന്‍ സ്റ്റാര്‍ പേസറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറ, ഇംഗ്ലണ്ട് താരം ജോ റൂട്ട്, ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസ്, ഇംഗ്ലണ്ടിന്റെ യുവ ബാറ്റിംഗ് സെന്‍സേഷന്‍ ഹാരി ബ്രൂക്ക് എന്നിരാണ് ആ നാല് പേര്‍.

ടെസ്റ്റില്‍ ഈ വര്‍ഷം ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയത് ബുംറയാണ്. 13 മല്‍സരങ്ങളില്‍നിന്നും 71 വിക്കറ്റുകളാണ് താരം വീഴ്്ത്തിയത്. 45 റണ്‍സിനു ആറു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ടെസ്റ്റ് ക്രിക്കറ്റില്‍ ഈ വര്‍ഷം ഇന്ത്യക്കായി മിന്നുന്ന പ്രകടനം നടത്തിയ യശസ്വി ജയ്സ്വാളിനു ഐസിസി പുരസ്‌കാര പട്ടികയില്‍ ഇടം പിടിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്. 15 മല്‍സരങ്ങളില്‍ നിന്ന് 29 ഇന്നിംഗ്സുകളിലായി 1478 റണ്‍സ് താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.