ധോത്തിയുടുത്ത് ധോണിയെത്തി, പൊങ്കല്‍ ആഘോഷിക്കാന്‍

ഇന്ത്യയുടെ സൂപ്പര്‍ കൂള്‍ താരം എം.എസ്.ധോണി പൊങ്കല്‍ ആഘോഷിക്കാന്‍ ചെന്നൈ എഫ്.സി ക്യാമ്പില്‍ എത്തി. ഐ.എസ്.എല്ലില്‍ ചെന്നെയുടെ ഉടമകളിലൊരാളാണ് ധോണി.

പൊങ്കല്‍ ആഘോഷിക്കാന്‍ തമിഴ്‌നാടിന്റെ പരമ്പരാഗത വേഷമായ ധോത്തി ധരിച്ചാണ് ധോണി എത്തിയത്. ധോണിയ്‌ക്കൊപ്പം സഹ ഉടമകളായ അഭിഷേക് ബച്ചനും വിത് ഡാനിയും പൊങ്കലാഘോഷത്തില്‍ പങ്കാളികളാകാന്‍ എത്തിയിരുന്നു.ധോണി മാത്രമല്ല ടീം അംഗങ്ങളെല്ലാവരും ധോത്തിയുടുത്താണ് പൊങ്കലാഘോഷത്തില് പങ്കാളികളാവാന്‍ എത്തിയത്.

എന്തായാലും ധോണിയുടെ വരവ് ചെന്നൈ ക്യാന്പിന് പുത്തനുണര്‍വാണ് നല്‍കിയിരിക്കുന്നത്.സീസണില്‍ ചെന്നൈ തകര്‍പ്പന്‍ ഫോമിലാണ്. 20 പോയന്‍രുമായി ടീം ഒന്നാമതാണ്.

Read more