കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശ വാർത്ത, പങ്കുവെച്ചത് ഇവാൻ

കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഐ എസ് എൽ സീസണായിരുന്നു 2021-22 ലേത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകന് കീഴിൽ സ്വപ്ന കുതിപ്പ് നടത്തിയ ടീം, ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയും പിന്നീട് ഫൈനൽ വരെ എത്തുകയും ചെയ്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഫൈനലിൽ കാലിടറിയെങ്കിലും ആരാധകർ ആഗ്രഹിക്കുന്ന പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് സീസണിൽ ഉണ്ടായത്.

എന്തായാലും കഴിഞ്ഞ വർഷം തങ്ങൾക്ക് കഷ്ടിച്ച് നഷ്‌ടമായ ആ കിരീടം നേടിയെടുക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. അതിനായി ഉള്ള ഒരുക്കം ബ്ലാസ്റ്റേഴ്‌സ് നടത്തി കഴിഞ്ഞിരിക്കുന്നു. ഈ നാളുകളിൽ ഒകെ കഷ്ടപെട്ടത് ഇന്ന് നടക്കുന്ന മത്സരത്തിലെ മൂന്ന് പോയിന്റുമായി മടങ്ങാമെന്ന പ്രതീക്ഷയോടെ മാത്രമാണ്.

ഇന്ന് നടക്കുന്ന മത്സരത്തിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഗാലറിയുടെ മുന്നിൽ കളിക്കാൻ സാധിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ കരുത്ത്. ചരിത്രപ്രസിദ്ധമായ കൊൽക്കത്ത ഡെർബിയുടെ ഭാഗാമായ ഈസ്റ്റ് ബംഗാൾ ആരാധകരെയും ആർപ്പുവിളികളെയും പേടിക്കുന്നവരല്ല. എന്തിരുന്നാലും നിറഞ്ഞു കവിഞ്ഞ് നിൽക്കുന്ന ഗാലറിയുടെ പിൻബലത്തിൽ ജയിച്ച് കയറാൻ തങ്ങൾക്ക് സാധിക്കും എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ.

ഇപ്പോഴിതാ പരിശീലകൻ ഇവാൻ പറഞ്ഞ വാക്കുകളാണ് ആരാധകർക്ക് സന്തോഷമായിരിക്കുന്നത്. സഹൽ അബ്‌ദുൾ സമദ്, ഗോൾകീപ്പർ ഗിൽ ഉൾപ്പടെ ഉള്ള ആളുകളുടെ കാര്യത്തിൽ ഇന്ന് കളിക്കുമോ ഇല്ലയോ എന്ന് തീരുമാനം ഇല്ലായിരുന്നു. എന്നാൽ ഇവാൻ പത്രസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിതീകണം നൽകുകയാണ്.

“ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിനായി എല്ലാവരും ലഭ്യമാണ്. ആർക്കും പരിക്കോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. വൈദ്യ സംഘം ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ആരാധകർക്ക് മുന്നിൽ കളിക്കാൻ സാധിക്കുന്ന ആഹ്ളാദത്തിലാണ് പുതിയ ടീം അംഗങ്ങൾ”

Read more

സഹൽ ഉൾപ്പടെ ഉള്ളവർ കളിക്കുമെന്ന് വാർത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നൽകുന്നത് വാ;ലിയാ ആശ്വാസമാണ്.