ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അടുത്ത 2026 ലോകകപ്പ് കളിക്കാൻ ഇരുവരും ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
എന്നാൽ ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡൊയുമല്ല മറിച്ച് ഇംഗ്ലണ്ട് താരം ബുകയോ സകാ ആണ് മികച്ച താരം എന്ന് പറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസമായ ഗബ്രിയേൽ മാർട്ടിനെല്ലി. ഇന്നലെ നടന്ന മത്സരത്തിൽ ബ്രെന്റ്ഫോഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആഴ്‌സണൽ പരാജയപ്പെടുത്തിയത്.
ഗബ്രിയേൽ മാർട്ടിനെല്ലി പറയുന്നത് ഇങ്ങനെ:
” ബുകയോ സകയ്ക്ക് പകരക്കാരനെ കണ്ടെത്താൻ സാധിക്കില്ല. അത്രയ്ക്കും മികച്ച താരമാണ് അദ്ദേഹം. ഒരുപക്ഷെ മെസി റൊണാൾഡോ എന്നിവരേക്കാളും ഏറ്റവും മികച്ചത് അദ്ദേഹമാണ്. പക്ഷെ ഞങ്ങൾക്ക് ടീമിനെ നന്നായി അറിയാം. ഞങ്ങൾക്ക് ഞങ്ങളുടെ സഹ താരങ്ങളിൽ വിശ്വാസമുണ്ട്. അത് കൊണ്ട് തന്നെ മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് സാധിക്കും ” ഗബ്രിയേൽ മാർട്ടിനെല്ലി പറഞ്ഞു.