റിയ, റിയ, ഹംഗേറിയ!! ഹംഗറിയുടെ പേടിപ്പെടുത്തുന്ന അൾട്രാസ്

ആത്തിക്ക് ഹനീഫ് 

കറുത്ത വേഷം ധരിച്ച മൂവായിരത്തോളം വരുന്ന പുരുഷന്മാരുടെ ഒരു വലിയ സംഘം, റൊട്ടർ ബ്ലേഡുകളിൽ അവരുടെ ചാന്റിങ്ങ് ഉറക്കെ വിളിക്കുന്നു:
“റിയ,
റിയ,
ഹംഗേറിയ!”

ഔദ്യോഗികമായി ഹംഗറിയുടെ ഹോം മത്സരങ്ങൾക്ക് ഒരു ദേശസ്നേഹ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി 2009ൽ കാർപാത്തിയൻ ബ്രിഗേഡ് രൂപികരിച്ചു. ഹംഗറിയൻ ഫുട്ബോൾ റൈറ്റർ തോമസ് മോർട്ടിമാർ ചൂണ്ടികാണിച്ചതുപോലെ ഹംഗറിയുടെ ഗാലറികളിൽ നിയോ നാസി സെന്റിമെന്റുകൾ നിയന്ത്രിക്കുന്നതിന് വേണ്ടി അനൗദ്യോഗികമായി പ്രമുഖ വലത് പക്ഷ പാർട്ടി ഫിഡെസ്സ് അൾട്രാസ് ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തുകയും അവരെ ഗാലറികളിൽ ഒരു ഗ്രൂപ്പ് ആയി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മിക്ക അൾട്രസ് ഗ്രൂപ്പുകളും അക്രമാസക്തവും തീവ്ര ദേശീയ വികാരത്തെ ആളിക്കത്തിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളാണ്. അവരുടെ രാജ്യത്തെ, അവരുടെ സംസ്കാരത്തെ, അവരുടെ പ്രദേശത്തെ പിന്തുണക്കുക എന്നതല്ലാതെ മറ്റൊന്നും അവരെ ബാധിക്കുന്നില്ല. അതിന് വേണ്ടി ഏത് അറ്റം വരെയും പോകാൻ അവർ തയ്യാറുമാണ്.

Hungary's Football Ultras: Far Right, Not For Fidesz | Balkan Insight

ആളുകളാൽ ആത്മാർത്ഥമായി സ്നേഹിക്കപ്പെടുന്ന ചുരുക്കം ചില അൾട്രസ് ഗ്രൂപ്പുകൾ മാത്രമേ നിലവിലുള്ളു. അവ അവരുടെ മാതൃരാജ്യത്ത് നിന്ന് വളരെ ദൂരത്തിൽ താമസിക്കുന്നവരാണ്. അവരുടെ രാജ്യത്തെ സംബന്ധിച്ച കാല്പനികവും ഏകീകൃതവുമായ വികാരങ്ങളെ അവർ ഉൾകൊള്ളുന്നു. അവരിൽ അൽബേനിയയുടെ Tifozat Kuq e Zi (ചുവപ്പും കറുപ്പും ആരാധകർ) ബോസ്നിയയുടെ Horde Zla (തിന്മകളുടെ കൂട്ടം)വുമാണ് യൂറോപ്പിൽ ഉടനീളമുള്ള അൾട്രാസ് ഗ്രൂപ്പുകൾ. തീവ്ര വലതുപക്ഷ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് കാർപാത്തിയൻ ബ്രിഗേഡ്സ്. ഇന്നത്തെ ഹംഗേറിയൻ സമൂഹത്തിൻ്റെ ഹൃദയഭാഗത്ത് നടന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക യുദ്ധത്തിൽ ഒരു സുപ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെടുമെന്ന ഭയത്താൽ ഹംഗറിയുടെ അധികാരികളും സർക്കാർ നിയന്ത്രിത മാധ്യമങ്ങളും കാർപാത്തിയൻ ബ്രിഗേഡിനെ വിമർശിക്കാൻ ഇഷ്ടപ്പെടുന്നില്ല.

ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ ലോകരാഷ്ട്രീയത്തിലെ ഫുട്ബോൾ അഭിനിവേശമുള്ള ഏറ്റവും വലിയ നേതാവാണ്. ചെറുപ്പക്കാരനായ, ആദർശവാദിയായ, കമ്മ്യൂണിസ്റ്റ് വിരുദ്ധനായി അധികാരത്തിൽ എത്തിയപ്പോഴും പ്രൊഫഷണൽ ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം അദ്ദേഹം സൂക്ഷിച്ചു. പ്രധാനമന്ത്രിയായ ആദ്യ ഘട്ടത്തിലും ആദ്ദേഹം തന്റെ സെമി പ്രഫഷണൽ ഹോം ടൗൺ ക്ലബ്ബിനായി കളിച്ചിരുന്നു. ബെൽഗ്രേഡിൽ ബോംബ് ഇടാനുള്ള നാറ്റോയുടെ തീരുമാനത്തെ കുറിച്ചു തന്നെ അറിയിച്ച ബില്ല് ക്ലിന്റന്റെ ഫോൺ കാൾ എടുക്കാൻ വേണ്ടി മത്സരത്തിനിടെ പിച്ചിൽ നിന്ന് ഇറങ്ങേണ്ടി വന്ന സന്ദർഭത്തെ കുറിച്ചു അദ്ദേഹം പറയുന്ന ഒരു അപ്പോക്രിഫൽ കഥയുണ്ട്.

Viktor Orban alone in Europe but among friends at CPAC in Texas - BBC News

വിക്ടർ ഓർബൻ

ഹംഗേറിയൻ നാഷണൽ ടീം ഗോൾഡൻ ജനറേഷന്റെ നിലവാരത്തിലേക്ക് എത്തിയിട്ടില്ലായെങ്കിലും വർഷങ്ങളായി അവരുടെ ഹോം മത്സരങ്ങൾ വളരെ നന്നായി ആസ്വദിക്കുന്നുണ്ട്. നിലവിൽ അവരുടെ യൂറോ കപ്പിന് വേണ്ടി അണിനിരന്ന ഹംഗറി നാഷണൽ ടീം ജർമ്മനിയുള്ള ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്രത്യക്ഷത്തിൽ തന്നെ വംശീയ വാദികളായ കാർപാത്തിയൻ ബ്രിഗേഡ് ഗ്രൂപ്പ് മാധ്യമങ്ങളോട് സംസാരിക്കുകയോ ഒരുതരത്തിലും ആശയ വിനിമയം നടത്തുകയോ ചെയ്യില്ല. കളിക്കിടയിൽ അവർ ഉയർത്തുന്ന ബാനറുകൾ മാത്രമാണ് അവരുടെ രാഷ്ട്രീയം സംസാരിക്കുന്നത്. ബാനറുകൾക്കിടയിൽ അവരുയർത്തുന്ന ഹംഗറിയുടെ പതാക ഗ്രെയ്റ്റർ ഹംഗറിയുടെതാണ്.