രണ്ട് വർഷം ഞാൻ സന്തോഷം എന്താണെന്ന് അറിഞ്ഞിരുന്നില്ല; ലയണൽ മെസി

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. ക്ലബ് ലെവലിൽ അദ്ദേഹം ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

മെസിയുടെ കരിയറിൽ മോശമായ അനുഭവങ്ങൾ ഒരുപാട് സമ്മാനിച്ച ക്ലബാണ് പിഎസ്ജി. ലോകകപ്പ് നേടിയതിന് ശേഷം തിരികെ പിഎസ്ജിയിലേക്ക് പോയപ്പോൾ അദ്ദേഹത്തിന് നേരെ ആരാധകർ കൂകി വിളിക്കുകയായിരുന്നു. പിഎസ്ജിയിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ലയണൽ മെസി.

ലയണൽ മെസി പറയുന്നത് ഇങ്ങനെ:

” പിഎസ്ജിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്റര്‍ മിയാമിയിലേക്ക് ക്ഷണമെത്തുന്നത്. ഞാന്‍ ഈ മാറ്റം തിരഞ്ഞെടുക്കുകയായിരുന്നു. കാരണം ബാഴ്‌സലോണ വിട്ട ശേഷമുള്ള രണ്ട് വര്‍ഷം ഞാന്‍ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല”

ലയണൽ മെസി തുടർന്നു:

” അവിടുത്തെ പരിശീലനത്തിലും രീതികളും നിത്യവുമുള്ള മത്സരങ്ങളുമൊന്നും എനിക്ക് ചേര്‍ന്ന് പോകാന്‍ സാധിക്കുന്നതായിരുന്നില്ല. എനിക്ക് അത്തരമൊരു പ്രയാസമുള്ള കാലമുണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിക്കുകയാണ്. ആദ്യം ഇന്റര്‍ മയാമിയിലേക്ക് പോകാന്‍ ഒന്ന് മടിച്ചിരുന്നു. പുതിയ ക്ലബ്ബായതിനാലും സ്ഥാപിച്ചിട്ട് കുറച്ചുനാളുകളേ ആയിട്ടുള്ള എന്നതിനാലും ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ മാറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു” ലയണൽ മെസി പറഞ്ഞു.

Read more