ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന ടൈറ്റിൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡിന് വീണ്ടും ഒരു പൊൻതൂവൽ. ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫിന്റെ ആദ്യ പാത മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുമായി മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ്. ഇഞ്ചുറി ടൈമിൽ യുവ താരം ജൂഡ് ബില്ലിങ്‌ഹാമിന്റെ ഗോളിലൂടെയാണ് റയൽ മാഡ്രിഡ് വിജയിച്ചത്.
ഇന്ന് നടന്ന മത്സരത്തിൽ റയൽ താരം വിനീഷ്യസ് ജൂനിയറിനെതിരെ കാണികൾ ഒരു ബാനർ ഉയർത്തിയിരുന്നു. അതിൽ ബാലൺ ഡി ഓർ നേടിയ റോഡ്രിയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ‘ സ്റ്റോപ്പ് ക്രയിങ് യോർ ഹാർട്ട് ഔട്ട്’ എന്നും എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതിൽ പ്രതികരണവുമായി വിനീഷ്യസ് രംഗത്ത് എത്തിയിരിക്കുകയാണ്.
വിനീഷ്യസ് ജൂനിയർ പറയുന്നത് ഇങ്ങനെ:
” ആ ബാനർ ഞാൻ കണ്ടിരുന്നു, അത് കണ്ടപ്പോഴാണ് ഞാൻ കൂടുതൽ മോട്ടിവേറ്റഡ് ആയത്” വിനീഷ്യസ് ജൂനിയർ പറഞ്ഞു.
Read more
ഇന്ന് നടന്ന മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് വിനീഷ്യസ് ജൂനിയറാണ്. മത്സരത്തിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. കൂടാതെ ഒരു ആസിസ്റ്റും താരം നേടിയിട്ടുണ്ട്. റയലിന് വേണ്ടി ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിങ്ങ്ഹാം നേടിയ ഗോളിലാണ് അവർക്ക് വിജയിക്കാനായത്.