"ഞങ്ങൾ പൂർത്തിയാക്കുന്ന ഇടത്ത് ഞാൻ വിലയിരുത്തപ്പെടും" - പ്രസ് മീറ്റിലെ റൂബൻ അമോറിം സ്റ്റാൻഡേർഡ്‌സ്

ഇന്നലെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഹോം ഗ്രൗണ്ടിൽ ഷോൺ ഡയഷിന്റെ എവർട്ടണെ നാല് ഗോളിന്റെ ലീഡിൽ തകർത്തു. ഇതിഹാസ മാനേജർ സർ അലെക്സിന് ശേഷം തങ്ങളുടെ പ്രതാപം കാലം വീണ്ടെടുക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈയടുത്തായി അവരുടെ മാനേജർ എറിക്ക് ടെൻഹാഗിനെ സാക്ക് ചെയ്യേണ്ടി വന്നു. ടെൻഹാഗിന് ശേഷം ചാർജ് ഏറ്റെടുത്ത പോർച്ചുഗീസ് മാനേജർ റൂബൻ അമോറിം ഓവർ ഹൈപ്പുകളുടെ പിൻബലമില്ലാതെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന മാനേജരാണ്.

യുണൈറ്റഡ് ജോലി ഏറ്റെടുത്ത ഉടനെ തന്നെ ക്ലബ്ബിന്റെ വലിപ്പവും അതിന്റെ പാരമ്പര്യവും ഉൾകൊള്ളുമ്പോൾ തന്നെ തന്റെ ജോലിയിൽ വിനയാന്വിതനായിരിക്കാനും കൂടുതൽ ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുന്നതിലുമാണ് അദ്ദേഹത്തിന് താല്പര്യം. അതുകൊണ്ടാണ് തുടക്കത്തിൽ തന്നെ മികച്ച വിജയം കൈവരിക്കുമ്പോഴും അതിൽ അമിതമായ ആഹ്ലാദമുണ്ടാകാതെ മുന്നോട്ട് പോയതാണ് കഴിയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു വലിയ പ്രതാപമുള്ള ക്ലബിന് വേണ്ടി അവരുടെ പരമ്പര്യത്തെ വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി നിശ്ചയമുള്ളയാളാണ് റൂബൻ.

തന്റെ കളിക്കാരെ വിലയിരുത്തുമ്പോഴും മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോഴും അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ സ്റ്റാൻഡേർഡ്‌സ് ഉണ്ട്. തന്റെ കളിക്കാർക്ക് ഏറ്റവും മികച്ചത് എന്താണ് എന്ന് മനസിലാക്കാനും അത് നൽകാനും അദ്ദേഹം ശ്രമിക്കുന്നു. എവർട്ടൺ മത്സരത്തിന് ശേഷം അദ്ദേഹം നൽകിയ പ്രസ് മീറ്റിൽ പറഞ്ഞ കാര്യങ്ങൾ മാത്രം മതി അദ്ദേഹം എങ്ങനെ കാര്യങ്ങളെ വിലയിരുത്തുന്നു എന്ന് മനസിലാക്കാൻ.

അദ്ദേഹം പറയുന്നു:” “ഞങ്ങൾ പൂർത്തിയാക്കുന്ന ഇടത്ത് ഞാൻ വിലയിരുത്തപ്പെടും. ഞാൻ ഇല്ല എന്ന് പറഞ്ഞാൽ എനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരാകാൻ കഴിയില്ലെന്ന് നിങ്ങൾ പറയും.”39 കാരനായ റൂബൻ പറഞ്ഞു. “ഞങ്ങളുടെ ആരാധകരോട് സത്യസന്ധത പുലർത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ നമുക്ക് പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം, ഫലങ്ങളിലല്ല. അടുത്ത കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രകടനം നോക്കാം. വ്യാഴാഴ്ച [ബോഡോ/ഗ്ലിംറ്റിനെതിരെ] 3-2 ന്റെ വിജയമായിരുന്നു. പക്ഷേ ഞങ്ങൾ അന്ന് കൂടുതൽ അർഹരാണെന്ന് ഞാൻ കരുതുന്നു. ഇന്ന് 4-0 ആയിരുന്നു. എന്നാൽ ഇന്ന് എവർട്ടൺ [കൂടുതൽ] അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അതിനാൽ നമുക്ക് പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.” അദ്ദേഹം കൂട്ടിച്ചേർത്തു.