റൊണാൾഡോയെക്കാൾ കേമൻ ഞാൻ അല്ല, അദ്ദേഹം എത്രയോ മുകളിലാണ്: കിലിയൻ എംബപ്പേ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

ക്ലബ് ലെവലിൽ റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ഫ്രഞ്ച് ഇതിഹാസം കിലിയൻ എംബപ്പേ കാഴ്ച വെക്കുന്നത്. റൊണാൾഡോയ്ക്ക് ശേഷം ക്ലബ്ബിനെ ഉന്നതങ്ങളിൽ എത്തിച്ച വ്യക്തിയാണ് എംബപ്പേ. ആരാധകർ ഇപ്പോൾ റൊണാൾഡോയെയും, എംബാപ്പയെയും താരതമ്യം ചെയ്തുള്ള കണക്കുകൾ പ്രചരിപ്പിക്കുന്നതിൽ എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് കിലിയൻ എംബപ്പേ.

കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:

” അരങ്ങേറ്റ സീസണിൽ റൊണാൾഡിയേക്കാൾ സ്കോർ ചെയ്താൽ ഞാൻ അദ്ദേഹത്തേക്കാൾ മികച്ചവനാണെന്നല്ല. ഗോളുകൾ വെറും അക്കങ്ങൾ മാത്രമാണ്” കിലിയൻ എംബപ്പേ പറഞ്ഞു.

Read more