ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്, അവർ അങ്ങനെ ഒരു കൂട്ടമാണ്; വിജയത്തിലും ആശങ്കയിൽ മെസി

2022 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സിനെതിരെ അർജന്റീനയ്ക്ക് കടുപ്പമേറിയേക്കുമെന്ന് ലയണൽ മെസ്സി സമ്മതിച്ചു. നവംബർ 3 ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ അർജന്റീനയുടെ വിജയം ഉറപ്പിച്ചത് മെസിയുടെ മികവ് ആയിരുന്നു. യുഎസ്എയ്‌ക്കെതിരായ അവരുടെ അവസാന 16 പോരാട്ടത്തിൽ മികച്ച ജയം നേടിയാണ് ഓറഞ്ച് പട എത്തുന്നത്. ഇരു ടീമുകൾക്കും ഇതുവരെയുള്ള ഏറ്റവും കഠിനമായ മത്സരം ആയിരിക്കും ഇനി വരാൻ പോകുന്നതെന്ന് പറയാം.

വരാനിരിക്കുന്ന മത്സരത്തെക്കുറിച്ച് മെസി പറയുന്നത് ഇങ്ങനെ- “ഞങ്ങൾ വളരെ കഠിനമായ മത്സരം കളിക്കാൻ പോകുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നു, അവർ പന്തെടുത്ത് ആക്രമിക്കാൻ ഇഷ്ടമുള്ളത് ടീമാണ്. ഈ സമയത്ത് ലോകകപ്പ് കൂടുതൽ കഠിനമാവുകയാണ്.”

കളിക്കളത്തിൽ അർജന്റീനയ്ക്ക് യാതൊരു മേധാവിത്വവും നൽകി ആയിരിക്കില്ല നെതർലൻഡ്‌സ് കളിക്കുക . മാനേജർ ലൂയിസ് വാൻ ഗാൽ തന്റെ ടീമിനെ സമ്മർദ്ദത്തിലാക്കുന്ന കളിക്ക് പകരം എതിരാളികളെ അലോസരപ്പെടുത്തുന്ന പൊസഷൻ ശൈലിയിലായിരിക്കും കളിക്കുക..

വിർജിൽ വാൻ ഡിക്ക്, ജൂറിയൻ ടിംബർ എന്നിവരടങ്ങുന്ന പ്രതിരോധത്തിനെതിരെ അർജന്റീനയ്ക്ക് കാര്യങ്ങൾ എളുപ്പമായിരിക്കില്ല. നാല് മത്സരങ്ങളിൽ മൂന്നിലും സ്കോർ ചെയ്ത കോഡി ഗാക്‌പോയാണ് അവരെ ആക്രമണത്തിൽ നയിക്കുന്നത്. മെംഫിസ് ഡിപേ കൂടി ഫോമിലേക്ക് എത്തിയതോടെ കാര്യങ്ങൾ ടീമിന് അനുകൂലമാണ്.

Read more

മധ്യഭാഗത്ത്, ബാഴ്‌സലോണയുടെ ഫ്രെങ്കി ഡി ജോംഗിനെക്കാൾ മിഡ്ഫീൽഡർമാർ മികച്ചവരല്ല. ലോകകപ്പിലെ ഏറ്റവും സമതുലിതമായ ടീമുകളിലൊന്നാണ് വാൻ ഗാലിനുള്ളത്, അവരുടെ ഏറ്റവും മികച്ചത് നല്കാൻ സാധിച്ചാൽ അടുത്ത വമ്പനെയും അവർക്ക് തകർക്കാം.