അര്ജന്റീന ബാക്കിയുള്ള ടീമുകളുമായി വേറിട്ട് നില്കുന്നത് അവർ പരസ്പരം കാത്തു സൂക്ഷിക്കുന്ന സൗഹൃദങ്ങൾ കൊണ്ട് തന്നെ ആണ്. കളികളത്തിനകത്തും പുറത്തും അവർ അത് നിലനിർത്താറുണ്ട്. അങ്ങനെ ഉള്ള സൗഹൃദമാണ് മെസിയും ഡി പോലും തമ്മിൽ ഉള്ളത്. അവർ വർഷങ്ങൾ ആയി ഒരുമിച്ച് കളിക്കുകയാണ്. കളിക്കിടയിൽ മെസിയെ ആരേലും തൊട്ടാൽ, തൊട്ടവനെ ഡി പോൾ ഇടിച്ച ആക്രമിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട് . ഇവർ തമ്മിലുള്ള സൗഹൃദം ഫുട്ബോൾ പ്രേമികൾക്ക് എന്നും ഒരു ഹരമാണ്.
2018 മുതൽ ഡി പോൾ അര്ജന്റീന ടീമിന്റെ കൂടെ ഉണ്ട്. അന്ന് അര്ജന്റീന ലോകകപ്പിൽ നിന്നും പുറത്തായിരുന്നു. തുടർന്ന് ടീമിൽ കുറെ അഴിച്ച പണികൾ വേണ്ടി വന്നു. അപ്പോഴേക്കും മെസി ടീമിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. അങ്ങനെ ആണ് നിലവിലെ കോച്ച് ആയ ലയണൽ സ്കലോണി ടീമിലേക്ക് വരുന്നത്. അദ്ദേഹം ടീമിലെ പുതിയ താരങ്ങൾക്ക് നല്ല ട്രെയിനിങ് കൊടുക്കുകയും,സഹതാരങ്ങൾ തമ്മിൽ കളിക്കളത്തിൽ യോജിപ്പുണ്ടാകുകയും ചെയ്യ്തു. ശേഷം മെസി ടീമിലേക്ക് പിനീട് എത്തുകയായിരുന്നു.
മെസി പറഞ്ഞത് ഇങ്ങനെ:
” 2018 ഇൽ ആണ് ഞാൻ മിക്ക താരങ്ങളെയും ആദ്യമായി പരിചയപ്പെടുന്നത്. എന്നെ സംബന്ധിച്ച എനിക്ക് ഒരുപാട് തടസം നേരിട്ട സമയമായിരുന്നു അത്. അപ്പോൾ എന്നെ സഹായിച്ചത് ഡി പോൾ ആയിരുന്നു. അവൻ ഇല്ലായിരുന്നെങ്കിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേനെ” മെസി പറഞ്ഞു.
Read more
ജൂൺ 26 നു ചിലിക്കെതിരെ ആണ് അർജന്റീനയുടെ അടുത്ത മത്സരം. നിലവിൽ കഴിഞ്ഞ കോപ്പ അമേരിക്കയുടെ ജേതാക്കളാണ് ആണ് ഇവർ. ഈ തവണയും കപ്പ് നേടി അത് നിലനിർത്താൻ ആണ് അർജന്റീനയുടെ ശ്രമം.