ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന ടൈറ്റിൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡിന് വീണ്ടും ഒരു പൊൻതൂവൽ. ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫിന്റെ ആദ്യ പാത മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുമായി മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ്. ഇഞ്ചുറി ടൈമിൽ യുവ താരം ജൂഡ് ബില്ലിങ്‌ഹാമിന്റെ ഗോളിലൂടെയാണ് റയൽ മാഡ്രിഡ് വിജയിച്ചത്.
എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ആതിഥേയരായ സിറ്റി തന്നെയാണ് ആദ്യം മുന്നിലെത്തിയത്. 19-ാം മിനിറ്റിൽ ആദ്യം ഗോൾ നേടിയത് എര്‍ലിംഗ് ഹാലണ്ട് ആയിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോൾ പോലും തിരിച്ചടിക്കാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നില്ല. രണ്ടാം പകുതിയുടെ 60 മിനിറ്റിൽ എംബാപ്പയുടെ മികവിലാണ് സമനില ഗോൾ നേടിയത്.
Read more
80-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാലണ്ട് സിറ്റിയുടെ ലീഡ് തിരിച്ചുപിടിച്ചു. 86-ാം മിനിറ്റില്‍ ബ്രാഹിം ഡയസിലൂടെ റയല്‍ വീണ്ടും സമനില ഗോൾ നേടി. തുടർന്ന് ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ജൂഡ് ബില്ലിംഗം വിജയ ഗോൾ നേടുകയായിരുന്നു.