ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ അച്ചടക്ക ലംഘനം നടത്തിയ കോച്ചിനും കായിക താരങ്ങള്‍ക്കുമെതിരെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചു. ചെന്നൈയിന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറിക്കും ഡല്‍ഹി ഡൈനമോസ് താരം ക്ലോഡിയോ മതിയാസിനും മുംബയ് സിറ്റി താരം സെഹ്നാജ് സിംഗിനുമെതിരെയാണ് ഫെഡറേഷന്‍ നടപടി സ്വീകരിച്ചത്.ക്ലേഡിയോയ്ക്ക് മൂന്ന് ലക്ഷം രൂപയും നാല് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഷനുമാണ് നല്‍കിയത്. സെഹ്നാജിന് രണ്ട് ലക്ഷം രൂപയും രണ്ട് മത്സരങ്ങളില്‍ നിന്ന്‌സസ്‌പെന്‍ഷനും നല്‍കി.
ഡിസംബര്‍ 28ന് ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തിനിടെ മാച്ച് ഒഫിഷ്യല്‍സിനോട് അപമര്യാദയായി പെരുമാറിയതിനാണ് ജോണ്‍ ഗ്രിഗറിക്ക് സസ്‌പെന്‍ഷനും നാല് ലക്ഷം രൂപയും പിഴയും വിധിച്ചത്. അതേസമയം മുംബയ് ഡല്‍ഹി മത്സരത്തിനിടെ കയ്യാങ്കളിയ്ക്ക് മുതിര്‍ന്നതിനാണ് ക്ലോഡിയോയ്ക്കും സെഹ്നാജിനുമെതിരെ നടപടി സ്വീകരിച്ചത്.
Read more
നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈയന്‍സ് എഫ്.സി. 8 മത്സരങ്ങള്‍ കളിച്ച അവര്‍ക്ക് 16 പോയിന്റാണ് അക്കൗണ്ടിലുള്ളത്.