" മെസിക്കെതിരെ കളിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ വൈറൽ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. അടുത്ത 2026 ഫിഫ ലോകകപ്പിൽ അർജന്റീനൻ കുപ്പായത്തിൽ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്.

നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയമാണ് ലയണൽ മെസി കൊടുക്കുന്നത്. തന്റെ ഫുട്ബോൾ കാരിയറിൽ ഏറ്റവും കൂടുതൽ പ്രയാസകരമായ അനുഭവങ്ങൾ തന്ന താരം അത് ലയണൽ മെസിയാണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് സെർജിയോ റാമോസ്.

സെർജിയോ റാമോസിന്റെ വാക്കുകൾ ഇങ്ങനെ:

” എന്റെ കരിയറിന്റെ ഒരുപാട് വർഷങ്ങളിൽ മെസിക്കെതിരെ കാലിച്ചപ്പോഴായിരുന്നു ഞാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മത്സരങ്ങൾ ആസ്വദിക്കുകയാണ്. ഫുട്ബോൾ ഉത്പാദിപ്പിച്ച ഏറ്റവും മികച്ച താരമാണ് ലയണൽ മെസി ” സെർജിയോ റാമോസ് പറഞ്ഞു.