നേരം ഇരുട്ടി സ്റ്റേഡിയത്തിൽ ലൈറ്റും കുറഞ്ഞു, നിങ്ങൾ ഇത് നിർത്താൻ ഉദ്ദേശിക്കുണ്ടോ; അപൂർവ റെക്കോഡ്

പെനാൽറ്റി ഷൂട്ട് ഔട്ടുകൾ കാണികൾക്ക് എന്നും ആവേശം പകരുന്നതാണ്. ടീമിന്റെ ജയത്തിലാണ് കലാശിക്കുന്നതിൽ സന്തോഷവും അല്ലെങ്കിൽ ദുഖവും ഇത് നൽകുന്നു. പെനാൽറ്റി നഷ്ടപ്പെടുത്തിയത് കൊണ്ട് ജീവൻ വരെ നഷ്‌ടമായ ആളുകൾ ഉണ്ട്.

5 വീതം കിക്കുകൾ ഓരോ ടീമിനും കിട്ടും. ഇതിൽ തുല്യമാണെങ്കിൽ sudden ഡെത്ത് വരും. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്നല്ലേ? ഒരിക്കലും അവസാനിക്കാത്ത രീതിയിൽ മുന്നോട്ട് പോയ ഒരു പെനാൽറ്റി ഷൂട്ടുണ്ട് ചരിത്രത്തിൽ. നീളമേറിയ ഷൂട്ട് എന്ന റെക്കോർഡും ഇതിനു തന്നെ.

2005ലെ നമീബിയൻ കപ്പാണ് ഫുട്ബോൾ ചരിത്രത്തിലെ ഈ വിസ്മയകരമായ സംഭവത്തിന് വേദിയായത്. കെകെ പാലസും സിവിക്സും തമ്മിലുള്ള മത്സരം 2-2ന് സമനിലയിലാവുകയും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും ചെയ്തു. ഒരിക്കലും അവസാനിക്കാത്ത പെനാൽറ്റി ഷൂട്ടൗട്ട് പാലസിന് അനുകൂലമായി അവസാനിച്ചു. ആകെ 48 പെനാൽറ്റി കിക്കുകൾക്ക് ശേഷം 17-16 എന്ന മാർജിനിൽ അവർ വിജയിച്ചു.

Read more

രണ്ട് കീപ്പറുമാരും അവസാനം തളർന്നു എന്ന് തന്നെ പറയാം.