ക്ഷീണം തീർത്ത് ബ്ലാസ്റ്റേഴ്‌സ്, എന്ത് ചെയ്യണമെന്ന് അറിയാതെ നോർത്ത്ഈസ്റ്റ്

തുടർച്ചയായ രണ്ട് തോൽവിയുടെ ആഘാതത്തിൽ നിന്ന് വിജയ വഴിയിൽ തിരിച്ചെത്താൻ നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിൽ . കേരള ബ്ലാസ്റ്റേഴ്‌സ് മാത്രം ചിത്രത്തിൽ ഉണ്ടായിരുന്ന ആദ്യ പകുതിയിൽ കളിയുടെ 42 , 44 മിനിറ്റുകളിൽ ദിമിത്രിയോസ് തന്നെയാണ് നിർണായക ലീഡ് സ്വന്തമാക്കാൻ സഹായിച്ചത് . എന്തായാലും ഈ ആവേശം തുടർന്നാൽ രണ്ടാം പകുതിയിൽ ഗോളുകൾ ഉറപ്പാണ്.

കേരളത്തെ സംബന്ധിച്ച് അതിനിർണായകമായ ജയം മോഹിച്ചിറങ്ങിയതിനാൽ തന്നെ കളിയുടെ തുടക്കം മുതൽ നടത്തിയ ആക്രമം ഫുട്‍ബോളിന്റെ പ്രതിഫലമായിരുന്നു കിട്ടിയ രണ്ട് ഗോളുകളും. തുടക്കം മുതൽ നോർത്ത് ഈസ്റ്റ് ഗോൾമുഖം വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് അത് കീഴടക്കിയത് ആദ്യ പകുതിയുടെ അവസാന ഭാഗത്ത് ആണെന്ന് മാത്രം. ആദ്യ ഗോൾ ഒരു ടീം ഗെയിമിനോടുവിൽ കിട്ടിയത് ആയിരുന്നെങ്കിൽ രണ്ടാം ഗോൾ ഒരു ദിമി ക്ലാസ് ആയിരുന്നു.

Read more

ചിത്രത്തിലെ ഇല്ലാതിരുന്ന നോർത്ത് ഈസ്റ്റ് കൂടുതൽ ഉണർന്ന് കളിച്ചില്ലെങ്കിൽ ഗോൾ പോസ്റ്റിലേക്ക് ഇന്ന് ഗോൾ മഴ പെയ്യുമെന്ന സൂചന ബ്ലാസ്റ്റേഴ്‌സ് നൽകി കഴിഞ്ഞു.