കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയിലേക്ക് ; ഈസ്റ്റ് ബംഗാളിന് എതിരെ ഒരു ഗോള്‍ ജയം

ഒട്ടേറെ പ്രശ്‌നങ്ങളുമായിട്ടാണ് ഇറങ്ങിയതെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മലയാളികളുടെ സ്വന്തം ബ്‌ളാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. വിജയം നിര്‍ണ്ണായകമായ മത്സരത്തില്‍ പ്രതിരോധതാരം സിപ്പോവിച്ചിന്റെ ഗോളിലായിരുന്നു വിജയം നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49 ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നുമായിരുന്നു ഗോള്‍ വന്നത്. എടികെ മോഹന്‍ബഗാനെതിരേയാണ് ബ്‌ളാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം 14 മത്സരം കളിച്ച ടീം ഈ വിജയത്തോടെ 26 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പ്രതിരോധഭടന്‍ ഹര്‍മന്‍ ജോ ഖബ്രയും ഹോര്‍മിപാമും ഇല്ലാതെയായിരുന്നു ടീം കളിക്കിറങ്ങിയത്.

Read more

ദുര്‍ബലരായ ഈസ്റ്റ് ബംഗാളിനെതിരേ അനേകം തവണ ഗോള്‍മുഖത്ത് എത്തിയെങ്കിലൂം ഒരു ഗോളുമായി രക്ഷപ്പെടേണ്ട സ്ഥിതിയായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സിന്. ഒരു ഗോള്‍ നേടിയ ശേഷം ശക്തമായ പ്രതിരോധക്കോട്ട തീര്‍ത്ത ബ്‌ളാസ്‌റ്റേഴ്‌സ് എതിരാളികളെ ഗോളടിക്കാന്‍ അനുവദിക്കാതെ കളിക്കുകയായിരുന്നു.