മാഡ്രിഡ് ഡെർബി: ബെർണബ്യൂവിൽ റയലിനെ സമനിലയിൽ തളച്ച് അത്‌ലറ്റികോ മാഡ്രിഡ്‌

ലാ ലിഗയിലെ മാഡ്രിഡ് ഡെർബി മത്സരത്തിന് ആവേശ സമനില. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന പോരാട്ടത്തിൽ റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. അത്‌ലറ്റികോയ്ക്ക് വേണ്ടി യുവതാരം ജൂലിയൻ അൽവാരസും റയലിന് വേണ്ടി സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയും ലക്ഷ്യം കണ്ടു.

റയലിന്റെ ആരാധകരെ നിശബ്ദരാക്കി അത്‌ലറ്റികോയാണ് മത്സരത്തിൽ ആദ്യം വലകുലുക്കിയത്. 35-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് പെനാൽറ്റിയിലൂടെയാണ് അത്‌ലറ്റികോയുടെ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റയൽ തിരിച്ചടിച്ചു. 50-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയിലൂടെയാണ് റയൽ സമനില കണ്ടെത്തിയത്.

സമനിലയോടെ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്. അത്‌ലറ്റികോ രണ്ടാമതാണ്. റയലിന് 50 പോയിന്റും അത്‌ലറ്റികോയ്ക്ക് 49 പോയിന്റുമാണുള്ളത്.

Read more