കൈയിൽ എംബാപ്പ ബേബി ഡോൾ, മെസിയെ സാക്ഷിയാക്കി എംബാപ്പയെ പരിഹസിച്ച് എമി മാർട്ടിനസ്; വിവാദം

ലോകകപ്പിലേ അർജന്റീനയുടെ വലിയ വിജയത്തിന് ശേഷം ഫ്രാൻസ് സൂപ്പർ താരം എംബാപ്പയെ ട്രോളിയ എമി മാർട്ടിനസിന്റെ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ അർജന്റീനയുടെ ട്രോഫി പരേഡിനിടെ ഫ്രഞ്ച് താരത്തിന്റെ മുഖമുള്ള കുഞ്ഞ് പാവയെ പിടിച്ച് കൈലിയൻ എംബാപ്പെയെ പരിഹസിച്ച് എമിലിയാനോ മാർട്ടിനെസ്.

പാരീസ് ടീമിൽ മെസിയുടെ സഹതാരം കൂടിയാണ് എംബാപ്പ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മെസിയെ സാക്ഷിയാക്കി നിർത്തി സഹതാരത്തെ പരിഹസിക്കുമ്പോൾ മെസി ഒന്നും മിണ്ടാതെ ആഘോഷത്തിൽ ആയിരുന്നു.

നേരത്തെ ഡ്രസ്സിംഗ് റൂം ആഘോഷവേളയിൽ, അർജന്റീന കളിക്കാർ അവരുടെ വിജയത്തിന് ശേഷം ഡ്രസ്സിംഗ് റൂമിന് ചുറ്റും നൃത്തം ചെയ്തു, ഗോൾകീപ്പർ മാർട്ടിനെസിന് ” ഒരു നിമിഷം നമുക്ക് എംബാപ്പക്ക് വേണ്ടി മൗനം പാലിക്കാം എന്നും പറഞ്ഞ് പരിഹസിച്ചിരുന്നു .

Read more

മാർട്ടിനെസും എംബാപ്പെയും തമ്മിലുള്ള വഴക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പുതന്നെ തുടങ്ങിയതാണ്. യൂറോപ്പിലെ ഫുട്ബോളിന്റെ ഗുണനിലവാരം ലോകത്തെ മറ്റ് മേഖലകളേക്കാൾ ഉയർന്നതാണ് ലോകകപ്പിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് നേട്ടമുണ്ടാക്കിയതെന്ന് എംബാപ്പെ പറഞ്ഞു. ഇത് മാറിനെസിനെ ചൊടിപ്പിച്ചിരുന്നു.