"മെസിയുടെ കൈയിൽ നിന്ന് പന്ത് തട്ടിയെടുക്കാൻ സാധിക്കില്ല, അദ്ദേഹത്തിന്റെ പവർ വേറെ ലെവൽ ആണ്"; പെറു താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. അടുത്ത 2026 ഫിഫ ലോകകപ്പിൽ അർജന്റീനൻ കുപ്പായത്തിൽ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്.

നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയമാണ് ലയണൽ മെസി കൊടുക്കുന്നത്. മറ്റുള്ള ഫുട്ബോൾ താരങ്ങളുമായി മെസിയെ വ്യത്യസ്തനാക്കുന്നത് എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പെറു ഡിഫൻഡർ ഒലിവർ സോൺ.

ഒലിവർ സോൺ പറയുന്നത് ഇങ്ങനെ:

” അർജന്റീനൻ ടീമിൽ മെസിയാണ് ഏറ്റവും പ്രധാന താരം. കുറച്ച് ആഴ്ചകൾ മുൻപ് ഞാൻ അദ്ദേഹത്തെ ക്യാമ്പിൽ വെച്ച് കണ്ടിരുന്നു. മെസിയും ബാക്കിയുള്ള താരങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. ഓരോ മത്സരങ്ങളെയും മെസി കാണുന്ന രീതി അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് പന്ത് തട്ടിയെടുക്കാൻ ആർക്കും സാധിക്കില്ല. മെസിക്ക് ഇപ്പോൾ പ്രായമാവുകയാണ്, അതോടൊപ്പം അദ്ദേഹത്തിന് മുൻപ് ഉണ്ടായിരുന്ന ശക്തിയും ഇല്ല. പക്ഷെ ഫുട്ബാളിൽ മെസിയുടെ വിഷൻ അപാരമാണ് ” ഒലിവർ സോൺ