മെസി എന്നെ പരിശീലനം നടത്താൻ അനുവദിച്ചില്ല, ഞാൻ ബന്ധുക്കളെ കാണേണ്ടെന് തീരുമാനിച്ചതും മെസി കാരണം; വലിയ വെളിപ്പെടുത്തലുമായി റോഡ്രിഗോ ഡി പോൾ

2022 ഫിഫ ലോകകപ്പിനിടെ ക്യാപ്റ്റൻ ലയണൽ മെസ്സിയുമായുള്ള തന്റെ ബന്ധം ഉയർത്തിക്കാട്ടുന്ന ഒരു കഥ പങ്കുവെച്ച് അർജന്റീനയുടെ മധ്യനിര താരം റോഡ്രിഗോ ഡി പോൾ. സൗദി അറേബ്യയ്‌ക്കെതിരായ അർജന്റീനയുടെ തോൽവിക്ക് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡ് മിഡ്‌ഫീൽഡർ മെസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് പറഞ്ഞു. ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അര്ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകളക്ക് തോൽവിയെറ്റ് വാങ്ങിയിരുന്നു.

ഡി പോൾ പറഞ്ഞു (AS വഴി):

“അറേബ്യയിലെ കളി കഴിഞ്ഞ് ഞങ്ങൾ തമ്മിൽ ഒരു സംസാരം ഉണ്ടായിരുന്നു, ഒരു ദിവസം ബന്ധുക്കളെ കാണാൻ ഞങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നു. പക്ഷേ ആരെയും കാണേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. കാരണം മെസി ഒട്ടും ഹാപ്പി ആയിരുന്നില്ല. ഞാനും മെസിയും കൂടി തനിച്ചിരുന്ന് കുറെ കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു:

” ആ സംസാരം ഒരുപാട് മണിക്കൂറുകൾ നീണ്ടുനിന്നിനു. അത് ഞങ്ങൾ രണ്ടുപേർക്കും ഗുണം ചെയ്തു. പിന്നെ സംഭവിച്ചതൊക്ക നിങ്ങൾ കണ്ടതാണ്.”

സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിനിടെ ഡി പോളിന് പരിക്കേറ്റു,കൂടുതൽ പരിശീലനം നടത്തിയാൽ അത് വഷളാക്കൻ സാധ്യതയുണ്ട്. അതിനെക്കുറിച്ച് മെസി പറഞ്ഞത് ഇങ്ങനെ- ‘നീ പരിശീലനം നടത്തേണ്ട, അദ്ദേഹം പറഞ്ഞത് ഞാൻ അനുസരിച്ചു.”

Read more

എന്തായാലും പെട്ടെന്ന് തന്നെ പരിക്കിൽ നിന്ന് മുക്തനായ താരം ലോകകപ്പിലെ അർജന്റീനയുടെ യാത്രയിൽ നിർണായക പങ്ക് വഹിച്ചു.