ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ചിറക് അത് മെസി ആണെങ്കിൽ ചിറക് അത് റൊണാൾഡോയാണ്. ഇരുവരെയും ഇഷ്ടം ആണെങ്കിലും ചിലർക്ക് മറഡോണ ആണ് ഗോട്ട് എങ്കിൽ ചിലർക്ക് അത് പെലെയാണ്. ലോകകപ്പ് കൂടി നേടിയതോടെ മെസിയാണ് ഗോട്ട് എന്ന് പറയുന്നവരുടെ എണ്ണം കന്യമായി കൂടിയിട്ടുണ്ട് എന്ന് തന്നെ പറയാം.
റെയ്നാൾഡോ മെർലോ എന്ന മുൻ അര്ജന്റീന താരം മെസിയുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ്. അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിനു വേണ്ടി 500 മത്സരങ്ങൾക്ക് അപ്പുറം കളിച്ച് ക്ലബ്ബിന്റെ ഇതിഹാസമായ താരമാണ് അദ്ദേഹം. അർജന്റീനയുടെ അണ്ടർ 17,അണ്ടർ 20 ടീമുകളെ ഇദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മിഡ്ഫീൽഡർ ആയി കരിയർ മുഴുവൻ കളിച്ച താരം പറയുന്നത് മെസിക്ക് തന്നെ ജയിക്കാൻ കഴിയിൽ എന്നാണ്.
” ലയണൽ മെസ്സി എന്റെ കാലഘട്ടത്തിലാണ് കളിച്ചിരുന്നുവെങ്കിൽ എന്നെ ഡ്രിബിൾ ചെയ്തുകൊണ്ട് മറികടന്ന് പോകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അദ്ദേഹത്തെ ഞാൻ തടയുക തന്നെ ചെയ്യും. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം പെലെയാണ്. അതിനുശേഷം ആണ് മറഡോണയും മെസ്സിയും വരിക ” മുൻ താരം പറഞ്ഞു
ബ്രസീലിനായി 1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടിയ താരമാണ് പെലെ. മൂന്ന് ലോകകിരീടങ്ങൾ നേടിയ ഏക താരം കൂടിയാണ് പെലെ. ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് നൂറ്റാണ്ടിലെ ലോക കളിക്കാരനായി പെലെയെ തെരഞ്ഞെടുത്തിരുന്നു.
Read more
കൂടാതെ ഫിഫ പ്ലെയർ ഓഫ് ദി സെഞ്ച്വറി നേടിയ രണ്ട് ജേതാക്കളിൽ ഒരാളെന്ന നേട്ടത്തിനും പെലെ അർഹനായിരുന്നു. സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ 1,363 കളികളിൽ നിന്ന് 1,281 ഗോളുകൾ നേടിയതിന് ഗിന്നസ് വേൾഡ് റെക്കോർഡും പെലെ നേടി.