ഒരു ക്ലബിനുവേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി ബാര്‍സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസി. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്നാണ് മെസി ഈ റെക്കോഡ് സ്വന്തം പേരിലാക്കിയത്.
ലാ ലിഗയില്‍ വയ്യാഡോയിഡിനെതിരേ ഗോള്‍ നേടിയതോടെയാണ് മെസി ഈ നേട്ടത്തിലെത്തിയത്. ഇതോടെ ബാര്‍സലോണയ്ക്കായി മെസിയുടെ ഗോള്‍ നേട്ടം 644 ആയി. 749 മത്സരങ്ങളില്‍ നിന്നാണ് മെസി ഇത്രയും ഗോളുകള്‍ നേടിയത്.
ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനു വേണ്ടി 1956-74 കാലഘട്ടത്തില്‍ പെലെ 643 ഗോളുകളാണ് നേടിയത്. എന്നാല്‍ ഈ നേട്ടത്തിലെത്താന്‍ 665 മത്സരങ്ങള്‍ മാത്രമാണ് പെലെയ്ക്ക് വേണ്ടി വന്നത്. പെലെ ഇത്രയും ഗോളുകള്‍ കണ്ടെത്താന്‍ 19 സീസണുകളെടുത്തപ്പോള്‍ മെസിയ്ക്ക് 17 സീസണുകളേ എടുത്തുള്ളു.
Read more
“ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഏതെങ്കിലും റെക്കോഡ് തിരുത്താന്‍ കഴിയുമെന്നു ഞാന്‍ ചിന്തിച്ചിരുന്നില്ല. പ്രത്യേകിച്ചും പെലെയുടെ ഈ റെക്കോഡ്. ഇത്രയും വര്‍ഷങ്ങള്‍ തന്നെ സഹായിച്ച ടീമംഗങ്ങള്‍, കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങി ഓരേ ദിവസവും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി” മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.