ആഴ്‌സണൽ വിട്ട് റയൽ മാഡ്രിഡിലേക്ക്, ആഴ്‌സണൽ ആരാധകർ പേടിച്ച ചോദ്യത്തിന് ഉത്തരവുമായി മൈക്കൽ അർട്ടെ

ആഴ്‌സണൽ വിട്ട് റയൽ മാഡ്രിഡിലേക്ക് പോകില്ലെന്നും ആഴ്‌സണൽ ക്ലബ്ബിനെ താൻ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും പറയുകയാണ് മാനേജർ മൈക്കൽ അർട്ടെറ്റ .ഈ വർഷം ലീഗിൽ വളരെ മികച്ച പ്രകടനമാന് ആഴ്‌സണൽ നടത്തുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. നിലവിൽ അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

കാർലോ ആൻസലോട്ടിയുടെ പകരക്കാരനായി മാഡ്രിഡിന് ആർറ്റെറ്റയിൽ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നിരുന്നാലും, റയൽ മാഡ്രിഡുമായി നല്ല ബന്ധം ആണെങ്കിലും നിലവിലെ സാഹചര്യത്തിൽ ക്ലബ് വിടേണ്ട സാഹചര്യം ഇല്ലെന്നും ആഴ്സണലിൽ ഹാപ്പി ആണെന്നും പരിശീലകൻ പറയുന്നു.

“ചില കാര്യങ്ങൾ മാനേജർമാർക്കോ കളിക്കാർക്കോ നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ ഉള്ളതാണ്. എനിക്ക് പറയാൻ കഴിയുന്നത് ഞാൻ ഇവിടെ ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഈ ഫുട്ബോൾ ക്ലബ്ബിൽ ഞാൻ ചെയ്യുന്നതിൽ അങ്ങേയറ്റം അഭിമാനവും നന്ദിയും ഉണ്ട്. അത്രയേയുള്ളൂ.”

Read more

ആദ്യ സീസൺ മുതൽ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ച പരിശീലകൻ വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം ടീമിനെ ഒരു ലീഗ് കിരീടത്തിലേക്ക് നയിക്കാനുള്ള ഒരുക്കത്തിലാണ്