മെസിയെ കൊണ്ട് വരുന്നതല്ലായിരുന്നു എന്റെ സ്വപ്നം, ലക്ഷ്യം മറ്റൊന്നായിരുന്നു: ഡേവിഡ് ബെക്കാം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീം ആണ് അർജന്റീന. അതിൽ പരിശീലകനായ ലയണൽ സ്കലോണി വഹിച്ച പങ്ക് ചെറുതല്ല.

ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയെ ക്ലബ്ബിലേക്ക് കൊണ്ട് വരുന്നതായിരുന്നില്ല തന്റെ ലക്ഷ്യമെന്നും, ക്ലബ്ബിനെ ഉന്നതങ്ങളിൽ എത്തിക്കുന്നത് മാത്രമായിരുന്നു തന്റെ പ്രാധാന്യമെന്നും പറഞ്ഞിരിക്കുകയാണ് ഡേവിഡ് ബെക്കാം.

ഡേവിഡ് ബെക്കാം പറയുന്നത് ഇങ്ങനെ:

” ഇന്റർ മിയാമിയിലേക്ക് മികച്ച കളിക്കാരെ കൊണ്ടുവരിക എന്നതായിരുന്നു എൻ്റെ സ്വപ്നം. എന്നാൽ എക്കാലത്തെയും മികച്ച കളിക്കാരനായ ലയണൽ മെസിയെ കൊണ്ടുവരുന്നത് മാത്രമായിരുന്നില്ല. ഞങ്ങളുടെ ടീമിൽ നാല് സൂപ്പർ താരങ്ങളെ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്”

ഡേവിഡ് ബെക്കാം തുടർന്നു:

” എനിക്ക് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നോള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിനെ സൃഷ്ടിക്കാൻ സാധിക്കണം. അത് സ്‌പോർട്‌സിനും ക്ലബ്ബിനും നല്ലതാണെന്ന് ഞാൻ കരുതുന്നു, ലീഗിന് ഇത് മികച്ചതാണെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇത് വളരെ ടഫ് ആയ ലീഗാണ്. ചാമ്പ്യൻഷിപ്പ് നേടാൻ ബുദ്ധിമുട്ടുള്ള ഒരു ലീഗാണ്, പക്ഷേ മിയാമിയുടെ ഉടമ എന്ന നിലയിൽ, അത് വിജയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” ഡേവിഡ് ബെക്കാം പറഞ്ഞു.