നെയ്മര്‍ വിരമിക്കാൻ ഒരുങ്ങുന്നു; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് സഹതാരത്തിന്റെ വെളിപ്പെടുത്തല്‍

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കാന്‍ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തി ബ്രസീലിന്‍റെ റയല്‍ മാഡ്രിഡ് താരം റോഡ്രിഗോ. നെയ്മര്‍ വിരമിക്കാന്‍ തയ്യാറെടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തനിക്ക് കൃത്യമായ മറുപടിനല്‍കാന്‍ കഴിഞ്ഞില്ലെന്നും വിരമിക്കുമ്പോള്‍ പത്താംനമ്പര്‍ ജേഴ്‌സി തനിക്ക് തരാമെന്ന് നെയ്മര്‍ വാഗ്ദാനംചെയ്തെന്നും റോഡ്രിഗോ വ്യക്തമാക്കി.

വരാനിരിക്കുന്ന ഖത്തര്‍ ലോക കപ്പോടെ ബൂട്ടഴിച്ചേക്കുമെന്ന സൂചന നെയ്മര്‍ നേരത്തെ നല്‍കിയിരുന്നു. നെയ്മര്‍ ആന്റി ദി ലൈഫ് ഓഫ് കിംഗ്‌സ് എന്ന ഡോക്യുമെന്ററിയിലായിരുന്നു താരം വിരമിക്കലിനെ കുറിച്ച് മനസ്സ് തുറന്നത്. ഇനിയൊരു ലോക കപ്പ് കൂടി കളിക്കാനുള്ള മാനസിക കരുത്ത് തനിക്ക് ഉണ്ടെന്ന് കരുതുന്നില്ലെന്നാണ് നെയ്മര്‍ ഡോക്യുമെന്ററിയില്‍ പറഞ്ഞത്.

ലോക കപ്പ് കിരീടമെന്ന സ്വപ്നം നെയ്മര്‍ക്ക് ഇനിയും ബാക്കിയാണ്. ഖത്തറില്‍ തന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് കിരീടത്തോടെ വിട പറയാമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

Read more

2013ലെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കിരീടം നേടിയ ബ്രസീല്‍ നിരയില്‍ നെയ്മറുണ്ടായിരുന്നു. 2016ലെ ഒളിമ്പിക്സ് ഗെയിംസിലും ടീമിനെ സ്വര്‍ണത്തിലെത്തിക്കാന്‍ നെയ്മറിനായിരുന്നു.