ഇനി വിനീഷ്യസ് എന്തെങ്കിലും പറഞ്ഞാൽ ഞാൻ അവനെ അടിക്കും, അത്രക്ക് വിഡ്ഢിയാണവൻ: ഫെറാൻ ടോറസ്

കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സയെ തകർത്തെറിഞ്ഞ് റയൽ വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു റയലിന്റെ തകർപ്പൻ ജയം. മത്സരത്തിൽ വിനീഷ്യസ് ജൂനിയറുടെ തകർപ്പൻ ഹാട്രിക്ക് ആണ് ജയം എളുപ്പമാക്കിയത്. മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് ബ്രസീലിയൻ താരത്തിന് വമ്പൻ അഭിനന്ദനമാണ് കിട്ടുന്നത്.

കടുപ്പമുള്ള പോരാട്ടത്തിൽ ബാഴ്സ സൂപ്പർതാരമായ ഫെറാൻ ടോറസും വിനീഷ്യസ് ജൂനിയറും സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം ആയിരുന്നു മത്സരത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന്. മത്സരത്തിൽ പിറകിൽ പോയതിന് പിന്നാലെ ബാഴ്സ താരത്തെ സബ് ചെയ്യുകയും ചെയ്തു. നാല് ഗോൾ നേടിയ ആംഗ്യം ബ്രസീലിയൻ താരം കാണിക്കുകയും ചെയ്തു. എന്നാൽ താരത്തിനെതിരെ ഫെറാൻ പറഞ്ഞത് ഇങ്ങനെയാണ്:

” വിഡ്ഢിത്തം നിറഞ്ഞ വിനീഷ്യസ് അവിടെയുണ്ട്.എന്നെങ്കിലും ഒരു ദിവസം ഞാൻ അവനെ എടുത്തോളാം. ഞാൻ സത്യം ചെയ്യുന്നു, ഇനി എന്തെങ്കിലും ആ വിഡ്ഢി പറഞ്ഞാൽ, ഞാൻ അവനെ ഇടിച്ചു പൊളിക്കും ” ബെഞ്ചിൽ ഇരിക്കുന്ന ടോറസ് സഹതാരമായ പെഡ്രിയോട് പറഞ്ഞത്

Read more

പണ്ട് വിനീഷ്യസ് ടോറസിനെ ദുരന്തം എന്നൊക്കെയാണ് വിശേഷിപ്പിച്ചത്.