ഒഡീഷാ എഫ്‌സി പരിശീലകനെ പുറത്താക്കി ; റാമിറെസിന പകരം കിനോ ഗാര്‍ഷ്യയെ താത്കാലിക പരിശീലകന്‍

വമ്പന്‍ടീമുകളെ അട്ടിമറിച്ചുകൊണ്ട് മികച്ച തുടക്കം നേടിയിട്ടും അത് കൈവിട്ടു കളഞ്ഞ ഐഎസ്എല്‍ ക്ലബ്ബ് ഒഡീഷാ എഫ്‌സി പരിശീലകനെ പുറത്താക്കി പുതിയതായി ഭാഗ്യം പരീക്ഷിക്കുന്നു. നിലവിലെ പരിശീലകന്‍ കിക്കോ റാമിറെസിനാണ് പണി പോയത്. പകരം കിനോ ഗാര്‍ഷ്യയെ താത്കാലിക പരിശീലകനായി നിയമിച്ചു.

അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷ പരാജയപ്പെട്ടത്. ഈ തോല്‍വി കൂടി ഏറ്റുവാങ്ങിയതോടെയാണ് പരിശീലകനെ ഒഡീഷ പുറത്താക്കിയത്. പോയിന്റു പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായ ഒഡീഷ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ നാല് കളികളില്‍ ജയിച്ചെങ്കിലും അഞ്ച് കളികളിലും തോറ്റു.

Read more

13 പോയിന്റേ ഒഡീഷയ്ക്ക് നേടാനായുള്ളൂ. ജനുവരി 18 ന് അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഒഡിഷയുടെ എതിരാളി. ഇതോടെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം നേടിയാലേ പോയിന്റ് പട്ടികയില്‍ മുന്നിലെത്താനാകൂ എന്ന സ്ഥിതിയാണ് ഒഡീഷയ്ക്ക്. ആദ്യ നാലിലെത്താനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് നിലവിലെ പരിശീലകനെ മാറ്റിയത്.